ADVERTISEMENT

 

രാജ്യമെങ്ങും കോവിഡ് നാശം വിതയ്ക്കുമ്പോൾ ഒരു രോഗി പോലും ഇല്ലാത്ത ഏക സംസ്ഥാനം സിക്കിം. മാർച്ച് 5 മുതൽ മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച കർശന നടപടികളാണ് സിക്കിമിനെ സംരക്ഷിക്കുന്നത്.

 

വിനോദസഞ്ചാരത്തിനായി വലിയകൂട്ടം ആളുകൾ എത്തുന്ന സിക്കിമിന് ഇതെങ്ങനെ സാധിച്ചുവെന്നത് വലിയൊരു ചോദ്യമാണ്. സംസ്ഥാന ഭരണകൂടവും ജനങ്ങളും വിശ്രമമില്ലാതെ മുന്നൊരുക്കങ്ങൾ നടത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചുവെന്നതാണ് ഈ ചോദ്യത്തിന് ലളിതമായി പറയാവുന്ന ഉത്തരം. എന്നാൽ കാര്യങ്ങൾ അത്ര ലളിതമായിരുന്നില്ല.

 

2011ലെ സെൻസസ് അനുസരിച്ച് 6.10 ലക്ഷം ആണ് സിക്കിമിലെ ജനസംഖ്യ. ഇന്ത്യയിൽ ബംഗാളിനോടു മാത്രമേ സംസ്ഥാനത്തിന് അതിർത്തിയുള്ളൂ. റെയിൽവേ സ്റ്റേഷനില്ലാത്ത സംസ്ഥാനമാണ്. ആദ്യ വിമാനത്താവളമാകട്ടെ 2018ലാണ് ഉദ്ഘാടനം ചെയ്തതും. ബംഗാളിലേക്കുള്ള ഏക റോഡ് എന്നത് ദേശീയപാത 10 ആണ്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഇതൊക്കെ വലിയ ഘടകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ച കടുത്ത നിയന്ത്രണങ്ങളും!

പശ്ചിമബംഗാളിനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കൻ നെക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് സിക്കിം. വടക്കുകിഴക്കിന്റെ സൗന്ദര്യറാണി. സിക്കിമിന്റെ സൗന്ദര്യം ആസ്വദിക്കാൻ വർഷാവർഷം 1.2– 1.4 ദശലക്ഷം വരെ വിനോദസഞ്ചാരികളാണ് എത്തുക. ഫെബ്രുവരിയും മാർച്ചുമാണ് സീസൺ. ടിബറ്റുമായി നാഥു ലായിൽ വ്യാപാര ചെക്ക് പോസ്റ്റ് ഉണ്ട്. ഇന്ത്യയിൽനിന്ന് ദിവസേനെ 20 ട്രക്കുകൾ കയറ്റുമതി ചരക്കുമായി അതിർത്തി കടക്കും. അരി, ധാന്യപ്പൊടികൾ, സുഗന്ധവ്യഞ്ജനം, തേയില, പാലുൽപ്പന്നങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയാണ് ഇങ്ങനെ ഇന്ത്യയിൽനിന്നു ടിബറ്റിലേക്ക് കയറ്റുമതി ചെയ്യുന്നത്.

 

വിനോദസഞ്ചാരികളുടെ വരവു തടഞ്ഞതും നാഥുലയി‍ൽ സന്ദർശനം താൽക്കാലികമായി നിർത്തിയതും വിദേശ സ‍ഞ്ചാരികൾക്ക് ഇന്നർലൈൻ പെർമിറ്റ് നൽകുന്നത് ഒഴിവാക്കിയതും ഗുണകരമായി.

English Summary : sikkim covid free state in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com