sections
MORE

ആളുകള്‍ പൂര്‍ണ നഗ്നരായി സൈക്കിളോടിക്കുന്ന ഈ ആഘോഷത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

naked-ride
Image from World Naked Bike Ride London official site
SHARE

നഗ്നമായി റോഡിലൂടെ സൈക്കിളിൽ പോകുന്നത് ഒന്നാലോചിച്ചു നോക്കൂ! അതും ഒരാളല്ല, ഒരു കൂട്ടം ആളുകളായാല്ലോ? ലണ്ടനിലാണ് ഈ അപൂര്‍വ 'കായിക ഇനം' അരങ്ങേറുന്നത്. തികച്ചും നിയമപരമായ ഈ പരിപാടിയില്‍ ആര്‍ക്കും സൗജന്യമായി പങ്കെടുക്കാം.

വേള്‍ഡ് നേക്കഡ് ബൈക്ക് റൈഡ് (WNBR London) എന്നറിയപ്പെടുന്ന ഇത് യഥാര്‍ത്ഥത്തില്‍ ഒരു തരം പ്രതിഷേധ പ്രകടനമാണ്. പ്രകൃതിസ്നേഹികളായ ഒരു കൂട്ടം ആളുകള്‍ ആണ് ഇതിനു പിന്നില്‍. കാര്‍ സംസ്കാരം നിര്‍ത്തലാക്കി എല്ലാവരും സൈക്കിളിലേക്ക് മടങ്ങണമെന്ന് ഇവര്‍ ആഹ്വാനം ചെയ്യുന്നു. ആഗോളതലത്തില്‍ എണ്ണ ഉപയോഗം കുറയ്ക്കുക, സൈക്ലിസ്റ്റുകളുടെ അവകാശ സംരക്ഷണം, ശരീര സ്വാതന്ത്ര്യം, റോഡുകളില്‍ സൈക്ലിസ്റ്റുകളുടെ സംരക്ഷണം ഉറപ്പാക്കല്‍ എന്നിവയെല്ലാമാണ് ഇവരുടെ ലക്‌ഷ്യം.

naked

1923 മുതല്‍ ആഘോഷിച്ചു വരുന്ന ബൈക്ക് വീക്കിന്‍റെ ഭാഗമായാണ് ഈ സൈക്ലിങ് പരിപാടി അരങ്ങേറുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന ന്യൂഡ്‌ ബൈക്ക് റൈഡില്‍ ‘everyday cycling for everyone’എന്ന ആശയമാണ് ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സൈക്ലിങ്ങിന്‍റെ സാമൂഹികവും ആരോഗ്യവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു മികച്ച അവസരമായാണ് ഇവര്‍ ഈ അവസരത്തെ കണക്കാക്കുന്നത്.

സന്നദ്ധ സംഘടനകളുടെയും പങ്കാളികളിൽ നിന്നുള്ള ഉദാരമായ സംഭാവനകളുടെയും സഹായത്തോടെയാണ് ഈ പരിപാടിക്കുള്ള പണം കണ്ടെത്തുന്നത്. പങ്കെടുക്കുന്നവര്‍ക്ക് പണമൊന്നും കൊടുക്കുന്നില്ലെങ്കിലും മാർഷലിങ്, പ്രഥമശുശ്രൂഷ, ബോഡി പെയിന്റിങ്, സൗണ്ട് സിസ്റ്റങ്ങൾ, പബ്ലിസിറ്റി, റോഡ്‌ ക്ലോഷര്‍ ഫീസ്‌, ഇന്‍ഷുറന്‍സ് മുതലായവയ്ക്കെല്ലാം ചെലവ് ഏറെയുണ്ട്.

ഈ വര്‍ഷം കൊറോണ ബാധയുമായി ബന്ധപ്പെട്ട് ജൂണിലേക്ക് പരിപാടി മാറ്റി വച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇത് നടത്തുമോ ഇല്ലയോ എന്ന് തീരുമാനിക്കൂ എന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

English Summary: World Naked Bike Ride London

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA