ADVERTISEMENT

ലാസ്‌വെഗാസിലെ മക്കാർറാൻ രാജ്യാന്തര വിമാനത്താവളം ഒരു കാര്യത്തിൽ വളരെ പ്രശസ്തമാണിപ്പോൾ. സഞ്ചാരികൾക്കായി വെൻഡിങ്ങ് മെഷീനുകള്‍ സജ്ജീകരിച്ചിരിക്കുകയാണ്. ആരേയും ആകർഷിക്കുന്ന വിധത്തിലാണെന്നു മാത്രമല്ല ചില രസകരമായ ഇനങ്ങളും ലഭ്യമാകുമെന്ന പ്രത്യേകതയും ഉണ്ട്. കപ്പ് കേക്കുകൾ, ടോയ്‌ലറ്ററികൾ, ലെഗോസ് തുടങ്ങി നിരവധി കാര്യങ്ങൾ ഈ വെൻഡിങ് മെഷീനുകളിൽ ലഭിക്കും. കൊറോണയുടെ ആശങ്കയിലായതോടെ ലാസ്‍‌വെഗാസ് വിമാനത്താവളം കയ്യുറകൾ, ഫെയ്സ് മാസ്കുകൾ, വൈപ്പുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവയുൾപ്പെടെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) വിൽക്കുന്ന വെൻഡിങ് മെഷീനുകളും സ്ഥാപിച്ചിരിക്കുകയാണ്.

 

ടെർമിനൽ 1 ടിക്കറ്റിങ് ഏരിയയുടെ ഇരുവശത്തും രണ്ട് പിപിഇ വെൻഡിങ് മെഷീനുകൾ സ്ഥിതിചെയ്യുമ്പോൾ, മൂന്നാമത്തേത് ടെർമിനൽ 3 ലെ ടിഎസ്എ ചെക്ക്പോയിന്റിന് സമീപമാണുള്ളത്. 10 പായ്ക്ക് വൈപ്പുകൾക്ക്  5.25 ഡോളർ ആണ് വില. ഹാൻഡ് സാനിറ്റൈസർ 4.25 ഡോളർ മുതൽ 6.50 ഡോളർ വരെ വില വരും. നാല്-ഗ്ലൗസ് പായ്ക്കിന് ഒരു യാത്രക്കാരന് 4.50 ഡോളറും കെഎൻ 95 ഡിസ്പോസിബിൾ മാസ്കിന് 8.25 ഡോളറും പുനരുപയോഗിക്കാവുന്ന തുണി മാസ്കിനും മറ്റ് ഇനങ്ങൾക്കും 14.50 ഡോളറും വിലവരും. മാരകമായ വൈറസിന്റെ വ്യാപനം പരിഹരിക്കുന്നതിനുള്ള വിമാനത്താവളത്തിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണിത്.

 

നിലവിലെ യാത്രാ സാഹചര്യങ്ങളിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയെന്നും പുതിയ പെരുമാറ്റരീതികൾ പഠിക്കാനും പൊരുത്തപ്പെടുത്താനും തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ഇൗ മാറ്റം വിമാനത്താവള പരിതസ്ഥിതിയിലും ബാധകമാണെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

 

യാത്ര രീതികളിലുള്ള മാറ്റങ്ങളും അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ, പെട്ടെന്ന് ഒരാൾ വിമാനത്താവളത്തിൽ എത്തുമ്പോൾ ചിലപ്പോൾ ഈ അവശ്യവസ്തുക്കളിൽ ഒന്ന് മറന്നു പോയാൽ സഹായകരമാക്കുവാനാണിത്. ഇന്നത്തെ യാത്രയ്ക്ക് ഏറെ അനിവാര്യമാണ് പിപിഇ കിറ്റ് എന്നും അതിനാലാണ് വെൻഡിങ് മെഷീനിൽ ഇവ ഉൾപ്പെടുത്തിയതെന്നും വക്താവ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com