ADVERTISEMENT

സ്പെഷൽ ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ്ങിനായി റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകൾ തുറന്നു. ദക്ഷിണ റെയിൽവേ ആദ്യഘട്ടത്തിൽ ചെന്നൈ സെൻട്രൽ, തിരുവനന്തപുരം, എറണാകുളം ജംക്‌ഷൻ, കോഴിക്കോട്, മംഗളൂരു റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളാണ് തുറന്നത്. 2 കൗണ്ടറുകൾ വീതമാണ് പ്രവർത്തിക്കുക. ഒരു കൗണ്ടർ പൊതുജനങ്ങൾക്കും രണ്ടാമത്തെ കൗണ്ടർ പാസുകൾ, വൗച്ചറുകൾ, കൺസഷൻ ടിക്കറ്റുകൾ എന്നിവയ്ക്കും ഉപയോഗിക്കും.

 

നേരത്തേ റദ്ദായ ടിക്കറ്റുകളുടെ ക്യാൻസലേഷൻ തുക കൗണ്ടറുകളിലൂടെ വാങ്ങാൻ ഇപ്പോൾ അനുവദിക്കില്ല. ദീർഘദൂര സ്പെഷൽ ട്രെയിനുകളിൽ മഹാരാഷ്ട്രയിലെ ജില്ലകൾക്കിടയിലെ യാത്ര നിരോധിച്ചിട്ടുണ്ട്.

 

ആദ്യം ഓടിത്തുടങ്ങിയ രാജധാനി ട്രെയിനുകളുടെ ടിക്കറ്റുകളും റിസർവേഷൻ കൗണ്ടറുകളിലൂടെ ലഭിക്കും. ഇവയും 30 ദിവസം മുൻപു ബുക്കു ചെയ്യാവുന്ന വിധത്തിലാക്കിയിട്ടുണ്ട്.

 

English Summary: Special train ticket booking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com