ബീഫിട്ട് ഉടച്ച കപ്പയും മുളകും ചട്ണിക്കൊപ്പമുള്ള രസികന്‍ മുട്ടബജിയും :എയര്‍പോര്‍ട്ട് പോകുംവഴി കയറാന്‍ ഒരു അടിപൊളി തട്ടുകട!

thattukada-food
SHARE

എയര്‍പോര്‍ട്ടിലെ ഭക്ഷണത്തിന്‍റെ വില എങ്ങനെയാണെന്ന് യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും അറിയാം. ലക്ഷ്വറി യാത്രക്കാര്‍ക്ക് വലിയ പ്രശ്നമല്ല പക്ഷേ, സാധാരണക്കാരെ സംബന്ധിച്ച് അതൊരു വലിയ തുക തന്നെയാണ്. വിമാനത്താവളത്തിനുള്ളിലെ ഭക്ഷണച്ചെലവോര്‍ത്ത് പലരും പുറമേ നിന്ന് ഭക്ഷണം വല്ലതും കഴിച്ച് വിശപ്പൊക്കെ മാറ്റി ഉള്ളിലേക്ക് പോകാറാണ് പതിവ്.

കൊച്ചി വിമാനത്താവളം വഴി പോകുന്നവര്‍ക്ക് ഇങ്ങനെ ആസ്വദിച്ചു ഭക്ഷണം കഴിക്കാന്‍ പറ്റുന്ന ഒരു അടിപൊളി തട്ടുകടയുണ്ട്. ആലുവയില്‍നിന്ന് ഏഴു കിലോമീറ്റര്‍ മാറി ശ്രീമൂലനഗരത്തിലാണ് കട. വൈകുന്നേരങ്ങളിലും രാവിലെയും നടക്കാനും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനുമായി ആളുകള്‍ വന്നെത്തുന്ന ഒരു കിടുക്കന്‍ സ്പോട്ടിലാണ് ഈ തട്ടുകട. 

വൈകുന്നേരങ്ങളിലാണ് കട തുറക്കുക. ഭക്ഷണം എടുത്ത് പുറത്തു പോയി കാഴ്ചകള്‍ കണ്ട് ആസ്വദിച്ചു കഴിക്കാം. ഒരിക്കല്‍ രുചിയറിഞ്ഞാല്‍ വീണ്ടും വീണ്ടും അത് തേടിയെത്തുന്നവരാണ് ഇവിടെ കൂടുതലും. കൊച്ചി സ്വദേശിയായ വത്സലയാണ് കട നടത്തുന്നത്. നാലു വര്‍ഷമായി ഇത് തുടങ്ങിയിട്ട്. സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും മറ്റും ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഏത്തവാഴ, കപ്പ, പച്ചപ്പയര്‍, തുടങ്ങി മറ്റു പച്ചക്കറികളും ‌ ഇവര്‍ കൃഷി ചെയ്യുന്നുണ്ട്.

മുട്ടബജി, മുളകുബജി, പയര്‍ബജി, വട, കപ്പയും പോട്ടിയും, മുളകുവട, മീന്‍കറി, ബീഫ് കറി, ചിക്കന്‍ പാര്‍ട്സ്, ചപ്പാത്തി എന്നിങ്ങനെ നീളുന്നു നാവില്‍ കപ്പലോടിക്കുന്ന മെനു. വിലയും വളരെ തുച്ഛമാണ് ഈ തട്ടുകടയില്‍.  ബീഫിനൊപ്പം ഉടച്ച കപ്പയിട്ട ഒരു പ്ലേറ്റിന് 90 രൂപയാണ് വില. കപ്പ പോട്ടി ആണെങ്കില്‍ 60 രൂപ. ഒരു പ്ലേറ്റ് ബജിക്കാവട്ടെ, പത്തു രൂപയാണ് ഈടാക്കുന്നത്. ഇവിടെനിന്നു രണ്ടര കിലോമീറ്റര്‍ പോയിക്കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടില്‍ വിമാനം വന്നിറങ്ങുന്ന കാഴ്ച കാണാം. കുട്ടികളും മറ്റും കൂടെയുണ്ടെങ്കില്‍ അവര്‍ക്ക് ഇത് ഏറെ ഇഷ്ടപ്പെടും. കൃഷിയും യാത്രയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന യുട്യൂബ് ചാനലായ അഗ്രോ ട്രാവല്‍ ആണ് യുട്യൂബില്‍ ഈ വിഡിയോ പോഎയര്‍പോര്‍ട്ടിലെ ഭക്ഷണത്തിന്‍റെ വില എങ്ങനെയാണെന്ന് യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും അറിയാം. ലക്ഷ്വറി യാത്രക്കാര്‍ക്ക് വലിയ പ്രശ്നമല്ല പക്ഷേ, സാധാരണക്കാരെ സംബന്ധിച്ച് അതൊരു വലിയ തുക തന്നെയാണ്. വിമാനത്താവളത്തിനുള്ളിലെ ഭക്ഷണച്ചെലവോര്‍ത്ത് പലരും പുറമേ നിന്ന് ഭക്ഷണം വല്ലതും കഴിച്ച് വിശപ്പൊക്കെ മാറ്റി ഉള്ളിലേക്ക് പോകാറാണ് പതിവ്.

കൊച്ചി വിമാനത്താവളം വഴി പോകുന്നവര്‍ക്ക് ഇങ്ങനെ ആസ്വദിച്ചു ഭക്ഷണം കഴിക്കാന്‍ പറ്റുന്ന ഒരു അടിപൊളി തട്ടുകടയുണ്ട്. ആലുവയില്‍നിന്ന് ഏഴു കിലോമീറ്റര്‍ മാറി ശ്രീമൂലനഗരത്തിലാണ് കട. വൈകുന്നേരങ്ങളിലും രാവിലെയും നടക്കാനും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനുമായി ആളുകള്‍ വന്നെത്തുന്ന ഒരു കിടുക്കന്‍ സ്പോട്ടിലാണ് ഈ തട്ടുകട.

വൈകുന്നേരങ്ങളിലാണ് കട തുറക്കുക. ഭക്ഷണം എടുത്ത് പുറത്തു പോയി കാഴ്ചകള്‍ കണ്ട് ആസ്വദിച്ചു കഴിക്കാം. ഒരിക്കല്‍ രുചിയറിഞ്ഞാല്‍ വീണ്ടും വീണ്ടും അത് തേടിയെത്തുന്നവരാണ് ഇവിടെ കൂടുതലും. കൊച്ചി സ്വദേശിയായ വത്സലയാണ് കട നടത്തുന്നത്. നാലു വര്‍ഷമായി ഇത് തുടങ്ങിയിട്ട്. സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും മറ്റും ഉപയോഗിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഏത്തവാഴ, കപ്പ, പച്ചപ്പയര്‍, തുടങ്ങി മറ്റു പച്ചക്കറികളും ‌ ഇവര്‍ കൃഷി ചെയ്യുന്നുണ്ട്.

മുട്ടബജി, മുളകുബജി, പയര്‍ബജി, വട, കപ്പയും പോട്ടിയും, മുളകുവട, മീന്‍കറി, ബീഫ് കറി, ചിക്കന്‍ പാര്‍ട്സ്, ചപ്പാത്തി എന്നിങ്ങനെ നീളുന്നു നാവില്‍ കപ്പലോടിക്കുന്ന മെനു. വിലയും വളരെ തുച്ഛമാണ് ഈ തട്ടുകടയില്‍. ബീഫിനൊപ്പം ഉടച്ച കപ്പയിട്ട ഒരു പ്ലേറ്റിന് 90 രൂപയാണ് വില. കപ്പ പോട്ടി ആണെങ്കില്‍ 60 രൂപ. ഒരു പ്ലേറ്റ് ബജിക്കാവട്ടെ, പത്തു രൂപയാണ് ഈടാക്കുന്നത്. ഇവിടെനിന്നു രണ്ടര കിലോമീറ്റര്‍ പോയിക്കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടില്‍ വിമാനം വന്നിറങ്ങുന്ന കാഴ്ച കാണാം. കുട്ടികളും മറ്റും കൂടെയുണ്ടെങ്കില്‍ അവര്‍ക്ക് ഇത് ഏറെ ഇഷ്ടപ്പെടും. കൃഷിയും യാത്രയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന യുട്യൂബ് ചാനലായ അഗ്രോ ട്രാവല്‍ ആണ് യുട്യൂബില്‍ ഈ വിഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.സ്റ്റ്‌ ചെയ്തിരിക്കുന്നത്.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA