ADVERTISEMENT

ശാന്ത സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ന്യൂസിലൻഡ് യാത്രാപ്രിയരുടെ ഇഷ്ടരാജ്യങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രദേശങ്ങൾ, മലനിരകൾ, ബീച്ചുകൾ, അഗ്‌നിപർവ്വതങ്ങൾ, തടാകങ്ങൾ തുടങ്ങി ഒരു സഞ്ചാരിയുടെ അഭിരുചികൾക്കനുസരിച്ചുള്ള എല്ലാ വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് ആ രാജ്യം. അതിശയകരമായ പ്രകൃതി സൗന്ദര്യവും  സാഹസികതകൾക്കുള്ള അവസരങ്ങളും കൊണ്ട് ആകർഷിക്കുന്ന ന്യൂസിലാന്റ് ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരികൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറവുള്ള ഒരു രാജ്യം കൂടിയാണ്.  ലോകത്തെ ആശങ്കയിലാക്കിയ കൊറോണ ന്യൂസിലൻഡിനെയും ബാധിച്ചു. എന്നാലിപ്പോൾ കൊറോണ രോഗത്തിൽ നിന്നും മുക്തിനേടി കൊണ്ടിരിക്കുകയാണ് രാജ്യം.

 

ടൂറിസം രംഗം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുവാനായി ന്യൂസിലൻഡ് സർക്കാർ പുതിയ രീതികൾ കൊണ്ടുവന്നിരിക്കുകയാണ്. രാജ്യത്ത് ജോലി ചെയ്യേണ്ട ദിവസങ്ങൾ നാലായി കുറച്ച് ബാക്കി ദിവസങ്ങൾ ജനങ്ങൾ യാത്രയ്ക്കായി മാറ്റിവയ്ക്കണമെന്നാണ് ന്യൂസീലൻഡ് പ്രധാനമന്ത്രി ജാകിന ആർഡൻ നിർദേശിക്കുന്നത്. ഇൗ പുതിയ മാറ്റം ജനങ്ങളുടെ ജീവിതരീതിയെ മാറ്റിമറയ്ക്കും. ഒപ്പം വിനോദസഞ്ചാര മേഖലക്ക് പുത്തൻ പ്രതീക്ഷയുമാണ് ലക്ഷ്യമിടുന്നത്.

 

രാജ്യത്തിന്റെ സമ്പദ്‌‌വ്യവസ്ഥയിൽ 60 ശതമാനം പങ്കും വഹിക്കുന്നത് ടൂറിസമാണ്.രാജ്യാതിർത്തികൾ ഇതുവരെ തുറക്കാത്തതിനാൽ രാജ്യാന്തര യാത്രകൾ സാധ്യമല്ല. രാജ്യത്തിനകത്ത് എവിടെ വേണമെങ്കിലും യാത്ര നടത്താം. ടൂറിസം മേഖലയുടെ വളർച്ചക്കായി സർക്കാർ 400 മില്യൺ ഡോളറാണ് ചെലവഴിക്കുന്നത്. എല്ലാം പഴയനിലയിലാകും എന്ന  പ്രതീക്ഷയിലാണ് ജനങ്ങള്‍‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com