വിമാനടിക്കറ്റ് ഓഗസ്റ്റ് 24 വരെ മാറ്റിയെടുക്കാം
Mail This Article
×
ലോക്ഡൗൺ മൂലം വിമാനയാത്ര മുടങ്ങിയവർക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാമെന്ന് എയർ ഇന്ത്യ. മാർച്ച് 23 മുതൽ ഈ മാസം 31 വരെയുള്ള യാത്രയ്ക്കായി ബുക്ക് ചെയ്യുകയും ലോക്ഡൗൺ മൂലം യാത്ര റദ്ദാകുകയും ചെയ്തവർക്കാണു വീണ്ടും ബുക്ക് ചെയ്യാൻ സൗകര്യം.
ടിക്കറ്റ് തീയതി മാറ്റുന്നതിന് ഈടാക്കുന്ന നിശ്ചിത തുക ഒഴിവാക്കും. എന്നാൽ, മാറ്റിയെടുക്കുന്ന തീയതിയിലെ നിരക്ക് കൂടുതലാണെങ്കിൽ വ്യത്യാസമുള്ള തുക നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.