ADVERTISEMENT

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ ടൂറിസം രംഗത്തെയും പ്രതിസന്ധിലാക്കി. ലോകമെമ്പാടുമുള്ള ജനങ്ങൾ യാത്ര ഒഴിവാക്കിയതോടെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും താൽക്കാലികമായ അടക്കേണ്ടി വന്നു. ഇപ്പോഴിതാ ലോക്ഡൗണിൽ ഇളവുകൾ  വന്നതോടെ മിക്ക രാജ്യങ്ങളും  യാത്ര ഒാഫറുകൾ നൽകി സഞ്ചാരികളുടെ വരവിനായി കാത്തിരിക്കുകയാണ്. ടൂറിസത്തെ ഉയർത്തി കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെ  പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സ്‌പെയിൻ

ബലെയറിക് ദ്വീപിലേക്ക് ആറായിരത്തോളം ജര്‍മന്‍ സഞ്ചാരികളെ എത്തിക്കുക എന്നതാണ് സ്‌പെയിനിന്റെ ലക്ഷ്യം. സര്‍ക്കാര്‍ നേരിട്ടാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. ബലെയറക്കിലെ ഇബീസ, മയ്യോര്‍ക്ക, മെനോര്‍ക്ക, ഫോര്‍മെന്റെറ എന്നീ സഞ്ചാരകേന്ദ്രങ്ങളിലേക്കാണ് യാത്ര.

താത്പര്യമുള്ള ജര്‍മന്‍ പൗരന്മാര്‍ ഇതിനോടകം പേര് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. മറ്റൊരു പ്രധാന കാര്യം യാത്രയില്‍ പങ്കെടുക്കുന്നവര്‍ യാത്രയ്ക്ക് മുമ്പ് രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണം.ജർമ്മനിയിൽ നിന്നുള്ള 4000 വിനോദസഞ്ചാരികൾ മജോർക്ക സന്ദർശിക്കും, മറ്റു വിനോദസഞ്ചാരികൾ മെനോർക്ക സന്ദർശിക്കും, എന്നതാണ് പദ്ധതി. ഇതുവരെ, ബലേറിക് ദ്വീപുകൾ കൊറോണ വൈറസിനെ തടയുന്നതിനുള്ള ലോക്ഡൗൺ നിയമങ്ങള്‍ പാലിക്കുന്നുണ്ട്.

മറ്റു രാജ്യങ്ങളുമായി ചേർന്ന് ടൂറിസം മേഖലയെ തിരിച്ചുപിടിക്കുവാനുള്ള ശ്രമമാണ് സ്പെയിൻ നടത്തുന്നത്.സ്‌പെയിനിലെ മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം യാത്ര ഉടന്‍ തന്നെ സാധ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com