ADVERTISEMENT

യാത്രകളെ പ്രണയിക്കുന്ന സഞ്ചാരികൾക്കായി മൂന്നാറിന്റെ വാതിലുകൾ തുറക്കുന്നു. ലോക്ഡൗൺ പ്രതിസന്ധികൾ മറികടന്നു വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തിത്തുടങ്ങി. ഇടുക്കിയുടെ അതിർത്തി ജില്ലകളിൽ നിന്നാണു സഞ്ചാരികൾ എത്തുന്നത്. ചെറുകിട ലോഡ്ജുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും ഇടത്തരം, വൻകിട ഹോട്ടലുകളും റിസോർട്ടുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആകർഷകമായ പാക്കേജുകളാണ് ഹോട്ടലുകൾ സന്ദർശകർക്കു നൽകുന്നത്. മുറിവാടകയിൽ 50 മുതൽ 65 % വരെ ഇളവ് നൽകുന്നു. ലോക്‌ഡൗൺ കാലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾക്കു മുന്തിയ പരിഗണന നൽകുകയും ചെയ്യുന്നു. വൻകിട ഹോട്ടലുകളിൽ സാധാരണ ട്രാവൽ ഏജൻസികൾ മുഖേനയാണ് അതിഥികൾ എത്തിയിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള ബുക്കിങ് ഇപ്പോൾ നടക്കുന്നില്ല. പകരം സഞ്ചാരികൾ നേരിട്ടെത്തുന്ന രീതിയാണ്.

ലോക്ഡൗണിനെ തുടർന്നു നിർബന്ധിത അവധിയിൽ പോയിരുന്ന ജീവനക്കാരെ ഘട്ടം ഘട്ടമായി തിരിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഓണം സീസൺ ആകുന്നതോടെ ടൂറിസം മേഖലയ്ക്ക് ഉണർവു പകരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ലോക്ഡൗൺ മൂലം അടഞ്ഞു കിടക്കുന്ന ഇരവികുളം ദേശീയോദ്യാനം, മാട്ടുപ്പെട്ടി, കുണ്ടള തുടങ്ങിയ പ്രധാന വിനോദ കേന്ദ്രങ്ങൾ തുറക്കാൻ അനുമതിയായാൽ ആഭ്യന്തര സന്ദർശകരുടെ വരവിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നതായി ടൂറിസം രംഗത്തുള്ളവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com