ADVERTISEMENT

വിമാനയാത്രക്കിടെ അല്‍പ്പം മദ്യം കഴിച്ച് ഒന്നു മിനുങ്ങിയിരിക്കാം എന്ന് കരുതുന്ന യാത്രക്കാരുടെ നെഞ്ചു പൊട്ടുന്ന വാര്‍ത്ത‍യുമായി വന്നിരിക്കുകയാണ് വിവിധ എയര്‍ലൈന്‍ കമ്പനികള്‍. വിമാനങ്ങളില്‍ ഇനി മദ്യം നല്‍കേണ്ട എന്നാണ് തീരുമാനം. ഈ കൊറോണക്കാലത്ത് യാത്രികര്‍ തമ്മിലും വിമാനജീവനക്കാരുമായും ഉള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനു വേണ്ടിയാണ് വിമാനക്കമ്പനികളുടെ ഈ പുതിയ നടപടിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഭക്ഷണവും നോണ്‍ ആല്‍ക്കഹോളിക്ക് പാനീയങ്ങളും വിമാനത്തിനുള്ളിലേക്ക് കൊണ്ടുവരാൻ യാത്രികരെ അനുവദിക്കും. ഭക്ഷ്യവിതരണ സേവനങ്ങൾ‌ താൽ‌ക്കാലികമായി നിർത്തിവയ്‌ക്കും. വിമാനത്തിനുള്ളില്‍ കുടിക്കാനുള്ള വെള്ളം മാത്രമേ ലഭ്യമാകൂ.

വിമാനയാത്രയ്‌ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട മറ്റ് മാർഗ്ഗനിർദ്ദേശങ്ങളുടെ ലിസ്റ്റിനൊപ്പം മദ്യ നിരോധനവും ചേര്‍ക്കും. അതിനാല്‍ യാത്രയ്ക്ക് മുന്നേ ഇവ പരിശോധിച്ച് ഉറപ്പുവരുത്തണം. ചില വിമാനക്കമ്പനികൾ വെള്ളമല്ലാതെയുള്ള മറ്റ് പാനീയങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും ചില ശീതളപാനീയങ്ങൾ വിമാനത്തിനുള്ളിൽ ലഭ്യമാകുമെന്ന് കെ‌എൽ‌എം പോലെയുള്ള കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ദീർഘദൂര രാജ്യാന്തര വിമാനങ്ങളിൽ മാത്രം മദ്യം നല്‍കുമെന്ന് അമേരിക്കൻ എയർലൈൻസ് പറഞ്ഞു. 

ബ്രിട്ടീഷ് എയർവെയ്സ്, വിർജിൻ ഓസ്‌ട്രേലിയ തുടങ്ങിയ എയർലൈനുകൾ വിമാനയാത്രക്കിടെയുള്ള ഭക്ഷണപാനീയങ്ങള്‍ക്ക് പകരം സഞ്ചാരികള്‍ക്ക് മുൻകൂട്ടി പായ്ക്ക് ചെയ്ത കോംപ്ലിമെന്ററി റിഫ്രഷ്മെൻറുകളും ഒരു കുപ്പി വെള്ളവും നല്‍കും. ഭക്ഷ്യസേവനങ്ങള്‍ തുടരുന്ന വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ ഭക്ഷണസാധനങ്ങള്‍ മുൻകൂട്ടി ഓർഡർ ചെയ്യേണ്ടത് നിർബന്ധമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com