ADVERTISEMENT

ദുബായിലെ രാജ്യാന്തര വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ജൂലൈ 7 മുതൽ ദുബായ് വിനോദസഞ്ചാരികൾക്കായി വാതിലുകൾ തുറന്നതിനു പിന്നാലെ 13 രാജ്യാന്തര വിമാനക്കമ്പനികൾ ഈ ആഴ്ച ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിച്ചു. എയർ ബ്ലൂ, എയർ ഫ്രാൻസ്, സിബു പസഫിക്, ഈജിപ്ത് എയർ, എത്യോപ്യൻ എയർലൈൻസ്, ഗൾഫ് എയർ, കെ‌എൽ‌എം, ലുഫ്താൻസ, മഹാൻ എയർ, മിഡിൽ ഈസ്റ്റ് എയർലൈൻസ്, പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ്, തുടങ്ങിയ രാജ്യാന്തര കമ്പനികളാണ് വിമാനസർവീസുകൾ വീണ്ടും ആരംഭിച്ചിരിക്കുന്നത്. 

 

മറ്റു രാജ്യങ്ങളുടെ വിമാനക്കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും തങ്ങൾ ഭംഗിയായി നിർവഹിക്കുന്നുണ്ടെന്ന് ദുബായ് ഇന്റർനാഷനൽസ് വക്താവ് അറിയിച്ചു. അധിക സേവനങ്ങൾ പുനരാരംഭിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥരുമായും എയർലൈൻസുമായും ചർച്ചകൾ തുടരുകയാണെന്നും ദുബായിലേക്കുള്ള സന്ദർശകരെ സ്വാഗതം ചെയ്യാൻ തങ്ങൾ തയാറാണെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. 

 

സേവനങ്ങൾ പുനരാരംഭിക്കുമ്പോൾ, വിമാനത്താവളത്തിലേക്ക് വരുന്നതിനുമുമ്പ് യാത്രക്കാരുടെ അറൈവൽ- ഡിപ്പാർച്ചർ ടെർമിനൽ കൃത്യമായി സ്ഥിരീകരിക്കണമെന്ന് എയർപോർട്ട് അധികൃതർ നിർദേശിക്കുന്നു. കാരണം ചില കാരിയറുകൾ താൽക്കാലികമായി ടെർമിനലുകൾ മാറ്റിയിരിക്കാം. യാത്രക്കാർ‌ മാസ്കും കയ്യുറകളും ധരിക്കേണ്ടതുണ്ട്. സ്‌ക്രീനിങ് നടപടികൾ‌ക്കായി ടേക്ക് ഓഫിനു നാല് മണിക്കൂർ‌ മുമ്പ് വിമാനത്താവളത്തിലെത്തണം. പൊതു സുരക്ഷയും ശാരീരിക അകലവും പാലിക്കാത്തവര്‍ ടെർമിനൽ കെട്ടിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. 

 

റസ്റ്ററന്റുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും വിമാനത്താവളത്തിലുടനീളം തുറന്നു പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. ടെർമിനൽ 3 ൽ, ഉപഭോക്താക്കൾക്ക് ട്രാവെലെക്സിൽ കറൻസി മാറ്റാം, ദുബായ് ഡ്യൂട്ടി ഫ്രീ, ലെ ക്ലോസ് എന്നിവയിൽ ഷോപ്പിങ് നടത്താം. ഡിഎക്സ്ബിയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക്, ടെർമിനൽ 3 ന്റെ ബി-ഗേറ്റുകളിൽ ഫിക്സ്, ഡെയ്‌ലി ഡി എക്സ് ബി, ദ് ഹാംഗർ എന്നിവയിൽ ഭക്ഷണം കഴിക്കുക, ദുബായ് ഡ്യൂട്ടി ഫ്രീ, ബൂട്ട്സ് അല്ലെങ്കിൽ എച്ച് ഷോപ്പിങ് എന്നിവയിൽ ഷോപ്പിങ് ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ഉണ്ട്. ടെർമിനൽ 2 സേവനങ്ങളിൽ ട്രാവെലെക്സ് കറൻസി എക്സ്ചേഞ്ച്, ബൂട്ട്സ്, തിരഞ്ഞെടുത്ത കഫേകൾ, സ്റ്റാർബക്സ്, സബ്‌വേ, മക്ഡൊണാൾഡ്സ് എന്നിവ ഉൾപ്പെടുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com