ADVERTISEMENT

കൊറോണയുടെ ഭീതിയിലാണ് രാജ്യം. കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ കോവി‍ഡ് രോഗികളും വിദേശരാജ്യങ്ങളിൽ നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ എത്തിയ മലയാളികളാണ്. കൊറോണ ഭീതിയെ തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ അടക്കമുള്ളവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റീൻ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്.

നാട്ടിലെത്തിയാൽ രോഗം സ്ഥിരീകരിക്കാത്തവർക്ക് ക്വാറന്റീൻ നിർബന്ധമാണെങ്കിലും നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകളോ ഹോട്ടലുകളോ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ചെലവ് സ്വന്തമായി തന്നെ വഹിക്കണം. പണം നൽകി ക്വാറന്റീൻ സൗകര്യത്തിനു താൽപര്യമുള്ളവർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുക്കാവുന്ന 169 ഹോട്ടലുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. 4617 മുറികളാണ് ഈ ഹോട്ടലുകളിൽ സജ്ജീകരിക്കുന്നത്. ക്വാറന്റീൻ നിർദേശിക്കപ്പെട്ടവർക്ക് അതതു ജില്ലയിൽ ഇഷ്ടപ്പെട്ട ഹോട്ടൽ തിരഞ്ഞടുക്കാം. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങളും വിശദാംശങ്ങളും നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ ലഭ്യമാണ്.

ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കി കുമരകം

ടൂറിസ്റ്റുകളുടെ മുഖ്യഹബ്ബായ കുമരകത്തെ ടൂറിസ്റ്റ് റിസോർട്ടുകളിൽ പലതും ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം, കെടിഡിസി ഹോട്ടൽ ടമറിന്റ്, താജ് ഹോട്ടൽ, ഇല്ലിക്കളം, മാനർ ബാക്ക് വാട്ടർ എന്നിങ്ങനെ നിരവധി റിസോർട്ടുകളാണ് ക്വാറന്റീനിൽ ഇരിക്കാൻ തയാറായി വരുന്നവരെ സ്വീകരിക്കാൻ തയാറായിട്ടുള്ളത്.

തറവാട് ഹെറിറ്റേജ് ഹോമിൽ രണ്ടുബെഡുകളുള്ള ഏസി മുറിയിൽ ടിവി ഉൾപ്പടെ അത്യാവശ്യമായവയും സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷണമടക്കം എത്തിച്ചുകൊടുക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്വാറന്റീനിലുള്ളവർ ഉപയോഗിക്കുന്ന പാത്രങ്ങളും കൂടാതെ ലോണ്‍ട്രിയും അവരവർ കഴുകണം എന്നാണ് സർക്കാർ നിബന്ധന. ഹോട്ടലിൽ നൽകിയിരിക്കുന്ന മെനു അനുസരിച്ചുള്ള ഭക്ഷണമാണ് ദിവസേന വിളമ്പുന്നത്. ആവശ്യക്കാരുടെ താൽപര്യമനുസരിച്ചുള്ള വിഭവങ്ങൾ പാകം ചെയ്തു നൽകുകയും ചെയ്യും. ഭക്ഷണം ഉൾപ്പെടെ ചേർത്ത് രണ്ടുപേർക്ക് 3600 രൂപയാണ് പെയ്ഡ് ക്വാറന്റീന് തറവാടിൽ ഇൗടാക്കുന്നത്.

ക്വാറന്റീന് ടൂറിസ്റ്റ് റിസോർട്ടുകൾ തിരഞ്ഞെടുക്കാം, മനസമർദം ഒഴിവാക്കാം

ക്വാറന്റീൻ കാലഘട്ടം പലർക്കും മാനസിക സമർദം കൂടാൻ സാധ്യതയുള്ള സമയമാണ്. ഇതിൽ നിന്ന് ഒരു പരിധിവരെ രക്ഷ നേടാൻ ടൂറിസ്റ്റ് റിസോർട്ടുകൾ തിരഞ്ഞെടുക്കാം. മനസിന് കുളിർമ നൽകുന്ന വ്യത്യസ്തയിടത്ത് താമസിക്കുന്നത് ഒരു പരിധിവരെ മനസമർദം ഒഴിവാക്കാനും സഹായിക്കും. മികച്ച ഭക്ഷണവും സ്റ്റാർ സൗകര്യങ്ങളും ക്വാറന്റീൻ കാലം ഫലപ്രദമായി പൂർത്തിയാക്കാൻ സഹായിക്കും.

ജില്ല തിരിച്ചുള്ള ഹോട്ടലുകളുടെ പട്ടികയും ലഭ്യമായ മുറികളുടെ എണ്ണവും

കോട്ടയം: കെടിഡിസി ഹോട്ടൽ ടമറിന്റ്, എസി റോഡ് (7), ഹോട്ടൽ അയ്ഡ, അയ്ഡ ജംക്‌ഷൻ (20), ഹോട്ടൽ ഇന്ദ്രപ്രസ്ഥ, കുമാരനെല്ലൂർ (31), ക്രിസോബെറിൽ, കഞ്ഞിക്കുഴി (42), താജ് കുമരകം, കുമരകം (13), റോയൽ റിവേറ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, ചീപ്പുങ്കൽ ((10), മാനർ ബാക്ക് വാട്ടർ റിസോർട്ട്, കുമരകം (28), ഇല്ലിക്കളം ലേക്ക് റിസോർട്ട്, കുമരകം (18). തറവാട് ഹെറിറ്റേജ് ഹോം (10) ആകെ- 179.</p>

തിരുവനന്തപുരം:  കെടിഡിസി മാസ്‌ക്കറ്റ് ഹോട്ടൽ, പാളയം (47),  കെടിഡിസി സമുദ്ര ഹോട്ടൽ, കോവളം (52),  കെടിഡിസി ചൈത്രം ഹോട്ടൽ, തമ്പാനൂർ (60), ഹിൽറ്റൺ ഗാർഡൻ ഇൻ, പുന്നൻ റോഡ് (70), ഹോട്ടൽ സൗത്ത് പാർക്ക്, പാളയം, (50), ദ് ക്യാപ്പിറ്റൽ, പുളിമൂട് (36), ഹോട്ടൽ പങ്കജ്, സ്റ്റാച്യു (40), ഹോട്ടൽ അപ്പോളോ ഡിമോറ, തമ്പാനൂർ (50), റിഡ്ജസ് ഹോട്ടൽ, പട്ടം (30), കീസ്, ഹൗസിങ് ബോർഡ് ജംഗ്ഷൻ (80). ആകെ- 515.

കൊല്ലം:  കെടിഡിസി ഹോട്ടൽ ടമറിന്റ്, ആശ്രാമം (17), ദ് റാവിസ്, മതിലിൽ (93), ദ് ക്വയലോൺ ബീച്ച് ഹോട്ടൽ, താമരക്കുളം (90), ഷാ ഇന്റർനാഷണൽ, ചിന്നക്കട (34), കൈലാസ് റസിഡൻസി, എസ്എൻ വിമൻസ് കോളജിന് എതിർവശം, കൊല്ലം (18), ഇല്ലം റസിഡൻസി, താമരക്കുളം റോഡ്, കൊല്ലം (11), വലിയവിള ഗോൾഡൻ ലേക്ക്, വടക്കേവിള (5), സോഡിയാക് ഹോട്ടൽ, ഹോസ്പിറ്റൽ റോഡ്, കൊല്ലം (10), ഹോട്ടൽ സുദർശന, ഹോസ്പിറ്റൽ ജംക്‌ഷൻ, കൊല്ലം (21), ഗ്ലോബൽ ബാക്ക് വാട്ടേഴ്സ്, കാവനാട് (5). ആകെ- 304.

പത്തനംതിട്ട: പാർത്ഥസാരഥി റസിഡൻസി, പത്തനംതിട്ട (19), മേനക റസിഡൻസി, തിരുവല്ല (20), ലാൽസ് റസിഡൻസി, അടൂർ (16), ഹോട്ടൽ ന്യൂ ഇന്ദ്രപ്രസ്ഥ, അടൂർ (16), ശാന്തി റസിഡൻസി, സെൻട്രൽ ജംഗ്ഷൻ (18), ഹിൽസ് പാർക്ക്, കുമ്പഴ (15), ഹോട്ടൽ രാജ് റോയൽ റസിഡൻസി, കോന്നി (30), ശ്രീവത്സം റസിഡൻസി, പന്തളം (10), ഹോട്ടൽ യമുന, അടൂർ (18). ആകെ- 162.

ആലപ്പുഴ:  കെടിഡിസി കുമരകം ഗേറ്റ്വേ, തണ്ണീർമുക്കം (34), എ.ആർ പ്ലാസ, കായംകുളം (8), ഉദയ് ബാക്ക് വാട്ടർ റിസോർട്ട്, പുന്നമട (42), ഡൈമണ്ട് റസിഡൻസി, വലിയകുളം (26), എ.ജെ പാർക്ക്, അമ്പലപ്പുഴ (37), ഹോട്ടൽ റോയൽ പാർക്ക്, വൈ.എം.സി.എ റോഡ് (27), വസുന്ധര സരോവർ പ്രീമിയർ, വയലാർ (40), കൃഷ്ണേന്ദു ആയുർവേദ റിസോർട്ട്, ചിങ്ങോലി (23), മുഗൾ ബീച്ച് റിസോർട്ട്സ്, ആലപ്പുഴ (20), ഹവേലി ബാക്ക് വാട്ടർ/ ഓക്സിജൻ, ഫിനിഷിങ് പോയിന്റ്, ആലപ്പുഴ (81). ആകെ - 338.

ഇടുക്കി: കെടിഡിസി ടീ കൗണ്ടി, മൂന്നാർ (62),  കെടിഡിസി ഹോട്ടൽ ടമറിന്റ്, പീരുമേട് (8), ട്രീ ടോപ്പ്, കുമിളി (20), എൽ പാരഡൈസോ, കുമിളി (15), അമ്പാടി, കുമിളി (43), സ്റ്റെർലിങ് റിസോർട്ട്, കുമിളി (20), എമറാൾഡ് ഇൻ, ന്യൂ മൂന്നാർ (19), സിൽവർ ടിപ്സ്, മൂന്നാർ (19), ഹൈറേഞ്ച് ഇൻ, മൂന്നാർ (20), എമറാൾഡ് ഇൻ, ആനച്ചാൽ മൂന്നാർ (19), സി7 ഹോട്ടൽസ്, നല്ലതണ്ണി (31), എലിക്സിർ ഹിൽസ്, മൂന്നാർ (49), ലൂമിനോ ഡ്വല്ലിങ്, മൂന്നാർ (26). ആകെ- 351.

എറണാകുളം: കെടിഡിസി ബോൾഗാട്ടി പാലസ് ഹോട്ടൽ, എറണാകുളം (34), ലോട്ടസ് 8 അപ്പാർട്ട് ഹോട്ടൽ, കൊച്ചിൻ എയർപ്പോർട്ടിന് എതിർവശം (44), എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽ ആൻഡ് സ്യൂട്ട്സ്, നെടുമ്പാശേരി (42), കീസ് ഹോട്ടൽ, കൊച്ചി (150), ഐബിസ് കൊച്ചി സിറ്റി സെന്റർ, കൊച്ചി (20), ട്രൈസ്റ്റാർ റസിഡൻസി, മരട് (35), ട്രൈസ്റ്റാർ പ്രസിഡൻസി, പനമ്പള്ളി നഗർ (46), ട്രൈസ്റ്റാർ റീജൻസി, കടവന്ത്ര (34), അൽ സാബ ടൂറിസ്റ്റ് ഹോം, ചേരാനല്ലൂർ (12), ബല്ലാർഡ് ബംഗ്ലാ ആൻഡ് കാസ ലിൻഡ, ഫോർട്ട് കൊച്ചി (19), ഹോട്ടൽ മൊയ്ദൂസ്, പാലാരിവട്ടം (21), ഹല റസിഡൻസി, പരമര റോഡ് (29), ദ് ഡ്രീം ഹോട്ടൽ, ഇടപ്പള്ളി ടോൾ (32), റെയിൻട്രീ ലോഡ്ജ്, ഫോർട്ട് കൊച്ചി (5), കോസ്റ്റൽ റസിഡൻസി, ഐഎഫ്ബി റോഡ് (8), ദ് ചാണ്ടീസ് ഹോട്ടൽ, ഇടപ്പള്ളി (28), ബ്രോഡ് ആൻഡ് ബീൻ ഹോട്ടൽ (നൈൽ പ്ലാസ), വൈറ്റില (45) എയിൽസ് റസിഡൻസി, പത്മ ജംക്‌ഷൻ (86), ചാലിൽ റസിഡൻസി, മാമല (25), അറക്കൽ ടൂറിസ്റ്റ് ഹോം, തൃപ്പൂണിത്തുറ (22), അസ്‌കോട്ട് ഹോട്ടൽ, നോർത്ത് റെയിൽവേ സ്റ്റേഷൻ (20), ഹോട്ടൽ എക്സലൻസി, നെടുമ്പാശ്ശേരി (40), ഹോട്ടൽ പ്രസിഡൻസി, എറണാകുളം നോർത്ത് (60), ദ ഡ്യൂൺസ് കോണ്ടിനന്റൽ, ലിസ്സി ജംക്‌ഷൻ (55), ദ ഡ്യൂൺസ് ഹോട്ടൽസ്, ദൂരൈസ്വാമി അയ്യർ റോഡ് (60). ആകെ- 972

തൃശൂർ: കെടിഡിസി നന്ദനം, ഗുരുവായൂർ (45),  കെടിഡിസി ടമറിൻഡ് ഈസ്റ്റ് നട, ഗുരുവായൂർ (5),  കെടിഡിസി ടമറിൻഡ് ഈസി ഹോട്ടൽ, സ്റ്റേഡിയം റോഡ് (10), ഗരുഡ എക്സ്പ്രസ്, കറുപ്പം റോഡ് (40), വിഷ്ണു ഗാർഡൻ റിസോർട്ട് ചിറ്റലപ്പള്ളി, മുണ്ടൂർ (15), കൃഷ്ണ ഇൻ, ഗുരുവായൂർ ഈസ്റ്റ് നട (50), ദാസ് കോണ്ടിനന്റൽ, റ്റി.ബി റോഡ് (30), പാം വ്യൂ റസിഡൻസി, അതിരപ്പള്ളി (13), ജോയ്സ് ഹോട്ടൽ ആൻഡ് റിസോർട്ട്സ്, റ്റി.ബി. റോഡ് (60). ആകെ- 268.

പാലക്കാട്:  കെടിഡിസി ടമറിൻഡ്, മണ്ണാർക്കാട് (10), ഹോട്ടൽ ട്രിപ്പൻഡ, മലമ്പുഴ (41), ഹിൽ വ്യൂ ടവർ, മണ്ണാർക്കാട് (18), ഹോട്ടൽ ഗേറ്റ് വേ, സ്റ്റേഡിയം സ്റ്റാൻഡിന് സമീപം (33), ചിലമ്പുകാടൻ ടൂറിസ്റ്റ് ഹോം, കോടതിപ്പടി മണ്ണാർക്കാട് (18), ഹോട്ടൽ റിറ്റ്സി മലബാർ, ടിപ്പു സുൽത്താൻ റോഡ് മണ്ണാർക്കാട് (4), ഹോട്ടൽ ഇന്ദ്രപ്രസ്ഥ, ഫോർട്ട് മൈതാനത്തിന് സമീപം (51), ഫൈദ ടവർ, മണ്ണാർക്കാട് (15), റിവർ പ്ലാസ, പട്ടാമ്പി (15), എറ്റിഎസ് റസിഡൻസി, ഡി.പി.ഒ ക്ക് സമീപം (19), എറ്റിഎസ് റസിഡൻസി, പ്രസന്നലക്ഷ്മി ആഡിറ്റോറിയത്തിന് സമീപം (22), സായൂജ്യം റസിഡൻസി, റോബൻസൺ റോഡ് (32), അന്നലക്ഷ്മി ഗ്രാൻഡ്, സ്റ്റേഡിയം ബൈപ്പാസ് (21), ഗ്രീൻ പാർക്ക്, മിഷൻ സ്‌കൂളിന് സമീപം (20), ഹോട്ടൽ രാജധാനി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം (14), ഹോട്ടൽ കൈരളി, സ്റ്റേഡിയം സ്റ്റാൻഡിന് സമീപം (10), ഹോട്ടൽ ശ്രീവത്സം, ഒലവക്കോട് (24), ഹോട്ടൽ ചിത്രാപുരി, ഇടത്തറ (10), ഹോട്ടൽ ചാണക്യ, ചന്ദ്രനഗർ (8). ആകെ- 385.

മലപ്പുറം:  കെടിഡിസി ടമറിൻഡ്, നിലമ്പൂർ (14),  കെടിഡിസി ടമറിൻഡ്, കൊണ്ടോട്ടി (10), ഹോട്ടൽ ലേ മലബാർ, പെരിന്തൽമണ്ണ (10), ഹോട്ടൽ ഗ്രാൻഡ് റസിഡൻസി, പെരിന്തൽമണ്ണ (8), ചങ്ങമ്പള്ളി ആയുർവേദ നഴ്സിങ് ഹോം, വളാഞ്ചേരി, (13), ഡോ. പി. അലിക്കുട്ടി കോട്ടക്കൽ ആയുർവേദ മോഡേൺ ഹോസ്പിറ്റൽ, കോട്ടക്കൽ (15), ആര്യവൈദ്യശാല, കോട്ടക്കൽ (36), ഹൈഡ് പാർക്ക്, മഞ്ചേരി (13), റിഡ്ജസ് ഇൻ, കോട്ടക്കൽ (15), ലേ കാസ്റ്റിലോ ടൂറിസ്റ്റ് ഹോം, കരിപ്പൂർ (9), ചെങ്ങറ ഹെറിറ്റേജ്, പെരിന്തൽമണ്ണ (2), റോസ് ഇന്റർനാഷണൽ ഹോട്ടൽ, നിലമ്പൂർ (10). ആകെ - 155.

കോഴിക്കോട്:ഹോട്ടൽ നളന്ദ, എജി റോഡ് (21), ഇന്റർനാഷണൽ ലോഡ്ജ്, റെയിൽവേ സ്റ്റേഷന് സമീപം (19), അപക്സ് ഇൻ, റെഡ് ക്രോസ് റോഡ് (30), സ്പാൻ, പുതിയറ (20), ഹൈസൻ, ബാങ്ക് റോഡ് (37), ദ് ഗേറ്റ് വേ, പി.ടി ഉഷ റോഡ് (70), ഹോട്ടൽ കാസിനോ, കോർട്ട് റോഡ് (24), ഹോട്ടൽ വുഡീസ്, കല്ലായി റോഡ് (30), ആരാധന ടൂറിസ്റ്റ് ഹോം, കല്ലായി റോഡ് (15), അറ്റ്ലസ് ഇൻ, കല്ലായി റോഡ് (30). ആകെ - 296.

വയനാട്:  കെടിഡിസി പെപ്പർ ഗ്രൂവ്, സുൽത്താൻബത്തേരി (11), വിസ്താര റിസോർട്ട്, അമ്പലവയൽ (15), സീഗട്ട് ബാണാസുര റിസോർട്ട്സ്, കൽപ്പറ്റ (6), ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ, കൽപ്പറ്റ (34), അബാദ് ബ്രൂക്ക്സൈഡ്, ലക്കിടി (30), കോണ്ടൂർ ഐലൻഡ് റിസോർട്ട് ആൻഡ് സ്പാ, കുട്ടിയംവയൽ (22), എടക്കൽ ഹെർമിറ്റേജ് റിസോർട്ട്സ്, അമ്പലവയൽ (15), വയനാട് സിൽവർ വുഡ്സ്, വൈത്തിരി (21), പെറ്റൽ റിസോർട്ട്സ്, വൈത്തിരി (16), വിൻഡ്ഫ്ളവർ റിസോർട്ട്സ് ആൻഡ് സ്പാ, വൈത്തിരി (25). ആകെ- 195.

കണ്ണൂർ:  കെടിഡിസി ടമറിൻഡ്, പറശ്ശനിക്കടവ് (10), ഗ്രീൻ പാർക്ക് റസിഡൻസി, തവക്കര റോഡ് (30), ജുജു ഇന്റർനാഷണൽ, പയ്യന്നൂർ (20), ഗ്രീൻ പാർക്ക് ഹോട്ടൽ, പയ്യന്നൂർ (22), ബ്ലൂ നൈൽ റസിഡൻസി, ഫോർട്ട് റോഡ് (60), സീഷെൽ ഹാരിസ് ബീച്ച് ഹോം, ആദികടലായി (10), മാൻഷോർ ബേ ഗസ്റ്റ് ഹൗസ്, തോട്ടട (11), കോസ്റ്റ മലബാറി, ആദികടലായി ക്ഷേത്രത്തിന് സമീപം (5), വേവ്സ് ബീച്ച് റിസോർട്ട്, തോട്ടട (4), ദ മലബാർ ബീച്ച് റിസോർട്ട്, ബീച്ച് റോഡ് (8), കെ.കെ ലെഗസി, ബീച്ച് റോഡ് (4), സൺഫൺ ബീച്ച് ഹൗസ്, പയ്യാമ്പലം (6), റെയിൻബോ സ്യൂട്ട്സ്, ബല്ലാർഡ് റോഡ് (25). ആകെ- 215.

കാസർകോട്: താജ് റിസോർട്ട്സ് ആൻഡ് സ്പാ, ബേക്കൽ (66), ദ് ലളിത് റിസോർട്ട്സ് ആൻഡ് സ്പാ, ബേക്കൽ (37), ഹോട്ടൽ ഹൈവേ കാസിൽ, നുള്ളിപ്പടി (16), ഹോട്ടൽ രാജ് റസിഡൻസി, കാഞ്ഞങ്ങാട് (40), ഹോട്ടൽ തട്ടിൽ ഹെറിറ്റേജ്, കാഞ്ഞങ്ങാട് (20), നളന്ദ റിസോർട്ട്സ്, നീലേശ്വരം (20), നീലേശ്വർ ഹെർമിറ്റേജ്, കാഞ്ഞങ്ങാട് (18), മലബാർ ഓഷൻ റിസോർട്ട്, കാഞ്ഞങ്ങാട് (24), കണ്ണൻ ബീച്ച് റിസോർട്ട്, കാഞ്ഞങ്ങാട് (14), ഓയ്സ്റ്റർ ഓപ്പറ റിസോർട്ട്, ചെറുവത്തൂർ (13). ആകെ- 268.

വിവരങ്ങൾക്ക് കടപ്പാട്:തറവാട് ഹെറിറ്റേജ് ഹോം (ഫോൺ +91 94470 65887)

English Summary : paid quarantineb in hotels

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com