ADVERTISEMENT

കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഡാർജിലിങ്ങിലെ എല്ലാ ടൂറിസം പ്രവർത്തനങ്ങളും ജൂലൈ 31 വരെ നിർത്തിവയ്ക്കാൻ ഗോർഖ ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ (ജിടിഎ) തീരുമാനിച്ചു. രാജ്യത്ത് വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെ ആശങ്കയിൽ ജൂലൈ 9 മുതൽ എല്ലാ കണ്ടെയ്ൻമെന്റെ് സോണുകളിലും കർശനമായ ലോക്ഡൗൺ‍ നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

കൊറോണ കേസുകള്‍ അധികം റിപ്പോർട്ട് ചെയ്യാതിരുന്നതിനെ തുടർന്ന് അടുത്തിടെ ഡാർജിലിങ് സഞ്ചാരികൾക്കായി തുറന്നിരുന്നു. വൈറസിന്റെ വ്യാപനം കൂടിയതാണ് വ്യാഴാഴ്ച മുതൽ ജൂലൈ 31 വരെ വിനോദസഞ്ചാരികളെ നിരോധിക്കാൻ കൗൺസിൽ തീരുമാനിച്ചത്.

ഡാർജിലിങ്ങിനു പുറമേ, അടുത്ത ഏഴു ദിവസത്തേക്ക് സിലിഗുരി, ജൽപായ്ഗുരി എന്നിവിടങ്ങളിലെ ഒമ്പത് കമ്മ്യൂണിറ്റി വാർഡുകളിൽ മൊത്തം ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡുകള്‍ പൂട്ടിയിടണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നതിനാലാണ് തീരുമാനമെടുത്തതെന്ന് സിലിഗുരി ഫൈറ്റ് കൊറോണ കമ്മിറ്റി ജോയിന്റ് കോർഡിനേറ്റർ അനിമേഷ് ബോസ് പറഞ്ഞു.

ഡാർജിലിങ്ങിലെ മനോഹരമായ ഹിൽസ്റ്റേഷനിൽ ഇതുവരെ 84 പ്രദേശങ്ങളുണ്ട്. പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഡാർജിലിങ്ങിൽ 234 കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 10 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com