ADVERTISEMENT

100 ദിവസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യ വിദേശ യാത്രാ വിമാനം ഇന്നു പുറപ്പെടും. ഇന്നു 11നു പുറപ്പെടുന്ന ദുബായ് സർവീസോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നുമുതൽ വിദേശ സർവീസുകൾക്ക് തുടക്കമാകും. യുഎഇയിലേക്ക് യാത്രക്കാരുമായി ചാർട്ടേഡ് സർവീസുകളാണ് നടത്തുക. ഇതിനാണ് ഡിജിസിഎ അനുമതി നൽകിയത്.

യുഎഇയിൽ നിന്ന് തിരിച്ചും യാത്രക്കാരുമായി സർവീസുകൾ ഉണ്ട്.  ജോലി ലഭിച്ചവരും അവധിക്കെത്തിയതുമായ ഒട്ടേറെപ്പേർ യുഎഇയിലേക്കു പോകാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. പ്രത്യേക വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് പിസിആർ പരിശോധന നടത്താൻ സംസ്ഥാനത്ത് 45 ലാബുകളുമുണ്ട്.

വിമാന സർവീസ് ഇപ്രകാരം

∙ ഇന്ന് കണ്ണൂർ-ദുബായ് സർവീസ് രാവിലെ 11ന് പുറപ്പെടും. 

∙ ഈ വിമാനം രാത്രി വന്ദേഭാരത് ദൗത്യതത്തിന്റെ ഭാഗമായി മടങ്ങിയെത്തും

∙ ദുബായിലേക്ക് 115 യാത്രക്കാരും അബുദാബിയിലേക്ക് 18 പേരുമാണ് നിലവിൽ  ടിക്കറ്റെടുത്തിരിക്കുന്നത്. 

(പരിശോധന ഫലം ലഭിക്കാത്തതും പരിശോധന സെന്ററുകളുടെ കുറവും യാത്രക്കാർക്ക് പ്രശ്നമായുണ്ട്. രോഗലക്ഷണമില്ലാതെ പരിശോധന നടത്താൻ ചില മേഖലകളിൽ പ്രതിസന്ധിയുണ്ട്.) 

∙ എയർ അറേബ്യയ്ക്ക് ഇന്ന് സർവീസ് അനുമതി ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പിന്മാറി.

∙ ഫ്ലൈ ദുബായ് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

∙ വിസിറ്റിങ് വീസയിൽ പോകുന്നവർക്ക് യാത്ര ചെയ്യാൻ കഴിയില്ല.

∙വീസ കാലാവധി ബാക്കിയുള്ളവർക്ക് യുഎഇയിലേക്ക് തിരികെ പോകാം.

∙ റീ എൻട്രി സർട്ടിഫിക്കറ്റും യുഎഇ സർക്കാരിന്റെ അനുമതിയും (ഐസിഎ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം

∙ കോവിഡ് ടെസ്റ്റ് ഫലം ലഭിച്ച് 96 മണിക്കൂറിനുളളിൽ യുഎഇയിൽ എത്തണം

∙ ക്വാറന്റീനിൽ‌ നിൽക്കാൻ സമ്മതം ആണെന്നുള്ള ഫോം കൂടി കോവിഡ് 19–ഡിഎക്സ്ബി സ്മാർട്ട് ആപ്പ് വഴി ആരോഗ്യ വിഭാഗത്തിന് ഓൺലൈൻ ആയി നൽകണം

വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾ

∙ യാത്രക്കാർ 4 മണിക്കൂർ മുൻപ് എത്തിച്ചേരണം

∙ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ (എയർലൈൻ ജീവനക്കാർ) 

∙ ഡിപ്പാർച്ചർ ടെർമിനൽ കെട്ടിടത്തിൽ തെർമൽ സ്ക്രീനിങ്, ആരോഗ്യ പരിശോധന ഉണ്ടായിരിക്കും.

∙ സിഐഎസ്എഫ് ജീവനക്കാർ ആവശ്യത്തിനുണ്ട്. നിലവിൽ ക്വാറന്റീനിൽ 60 പേർ മാത്രം.

ആദ്യ ഘട്ടത്തിൽ  സർവീസുകൾ

∙ എയർ ഇന്ത്യ എക്സ്പ്രസ് ആദ്യ ഘട്ട സർവീസുകൾ – ദുബായ്, ഷാർജ

∙ ഇന്നും നാളെയും 16,20,26 തീയതികളിലുമായി ദുബായ്, 15,19 തീയതികളിൽ ഷാർജ സർവീസ്

∙രാജ്യാന്തര സർവീസ് ആരംഭിക്കുന്നത് മൂന്നര മാസത്തിനു ശേഷമാണ്.

English Summary: Airline Service Start

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com