ADVERTISEMENT

കൊറോണ കാലത്ത് ഏറ്റവും സുരക്ഷിതമായ യാത്രാ മാർഗം എന്താണെന്ന് നിങ്ങൾക്കറിയാമോ? റോഡ് യാത്രയും സോളോ ഡ്രൈവിങ്ങും ആണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ  ദൂര സ്ഥലങ്ങളിലേക്ക് പോകാൻ കഴിയില്ലെങ്കിലും, ഒരു ചെറിയ ഡ്രൈവ് തീർച്ചയായും സാധിക്കും. ലോക്ഡൗണിനുശേഷം ജനപ്രിയ മാർഗങ്ങളിലൊന്നായി റോഡ് യാത്രകൾ മാറുകയാണ്.  ഈ റോഡ് ട്രിപ്പുകൾ മുമ്പത്തേതിൽ നിന്നും അൽപം വ്യത്യാസപ്പെട്ടിട്ടുണ്ട്.

 

കൂടുതൽ‌ ജാഗ്രത പാലിക്കേണ്ട സമയമാണ്. മാത്രമല്ല രോഗബാധിതരാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് സാമൂഹിക അകലം എന്ന ആശയം നിരന്തരം പാലിക്കുകയും വേണം. നിങ്ങളുടെ പാക്കിങ് ലിസ്റ്റും വ്യത്യസ്തമായിരിക്കണം, കൂടാതെ ശുചിത്വം പരിപാലിക്കുന്ന കാര്യങ്ങളും അതിൽ അടങ്ങിയിരിക്കണം. പോസ്റ്റ്-ലോക്‌ഡ‍ൗൺ റോഡ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

 

 ഫെയ്സ് മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, കയ്യുറകൾ

സുരക്ഷയാണ് യാത്രികർ ആദ്യം ഓർമിക്കേണ്ട കാര്യം. യാത്ര ആരംഭിക്കുമ്പോൾ തന്നെ മാസ്ക് ധരിക്കുകയും കുറച്ച് അധിക മാസ്കുകൾ ബാഗിനുള്ളിൽ സൂക്ഷിക്കുകയും വേണം. ഒരു നീണ്ട റോഡ് യാത്രയിലാണെങ്കിൽ, മാസ്കുകൾ കഴുകാനുള്ള അവസരം ലഭിച്ചെന്നു വരില്ല. ആ സമയങ്ങളിൽ, അധിക മാസ്കുകൾ സഹായകരമാകും. ഒപ്പം കൂടുതൽ ഹാൻഡ് സാനിറ്റൈസറുകളും ഒപ്പം കരുതണം. സ്പിരിറ്റ് അടങ്ങിയ സാനിറ്റൈസർ തിരഞ്ഞെടുക്കാൻ ശ്രമിക്കുക, കാരണം അവ ശക്തവും കൂടുതൽ അണുക്കളെ നശിപ്പിക്കുകയും ചെയ്യും. ഇതുകൂടാതെ, ഡിസ്പോസിബിൾ ഗ്ലൗസുകളും എടുക്കുക, കാരണം യാത്രയിൽ പലയിടത്തും സ്പര്‍ശിക്കാതെ പോകാനാവില്ല. വൈറസിൽ നിന്നും രക്ഷനേടാൻ കയ്യുറകൾ ധരിക്കുന്നത് നല്ലതാണ്.

ഫുൾ സ്ലീവ് ടൈസും ഫുൾ ലെങ്ത് ഡ്രസും

റോഡ് യാത്രകളെക്കുറിച്ച് സംസാരിക്കുമ്പോൾ മുഴുനീള ഡ്രസുകളെക്കുറിച്ച് പറയുന്നത് വിചിത്രമായ ഒരു നിർദ്ദേശമായി തോന്നാം . എന്നാൽ, ഇപ്പോൾ സ്റ്റൈലിനേക്കാൾ സുരക്ഷയാണ് പ്രധാനം. വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് നിങ്ങളുടെ ശരീരഭാഗങ്ങൾ മൂടുന്നത് നല്ലതാണ്. യാത്രയുടെ മധ്യത്തിൽ ഒരു ഹോട്ടലിൽ നിങ്ങൾ താമസിക്കുകയാണെങ്കിൽ, നിങ്ങൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കഴുകിയെടുക്കാനും ശ്രമിക്കുക. ഇല്ലെങ്കിൽ, നിങ്ങളുടെ വലിയ ബാക്ക്പാക്കിനുള്ളിൽ ഒരു ചെറിയ ബാഗ് സൂക്ഷിക്കുക, അവിടെ കഴുകാത്ത വസ്ത്രങ്ങൾ പ്രത്യേകം സൂക്ഷിക്കാം.

കാർ എമർജൻസി കിറ്റ്

എമർജൻസി കിറ്റിൽ അടിസ്ഥാന ഉപകരണങ്ങളായ, കാർ ജാക്ക്, പഞ്ചർ റിപ്പയർ കിറ്റ്, ജമ്പർ കേബിളുകൾ, ഒരു എൽഇഡി ടോർച്ച്, ഫ്യൂസുകൾ എന്നിവ ഉൾപ്പെടണം. ഈ കിറ്റുകൾ ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമാണ്.

ഒരു മൾട്ടി-പോർട്ട് പവർ ബാങ്ക്

ഇന്ന് മിക്കവാറും എല്ലാവരുടെയും കയ്യിൽ പവർ ബാങ്ക് ഉണ്ടാകും. യാത്രയിൽ സാധാരണ ഉപയോഗിക്കുന്നത് കൂടാതെ ഒരെണ്ണം കൂടുതൽ എടുക്കാൻ ശ്രമിക്കാം. ഓക്സി കേബിളും കരുതുക. യാത്ര പുറപ്പെടുന്നതിനു മുമ്പ് നിങ്ങളുടെ കൈവശമുള്ള പവർ ബാങ്കുകൾ ഫുൾചാർജ് ആക്കി വെക്കണം. 

ഒരു തെർമോമീറ്ററുള്ള ഫസ്റ്റ് എയ്ഡ് ബോക്സ്  

ആവശ്യമായ മരുന്നുകൾ, ബാൻഡ് എയ്ഡുകൾ, പെയ്ൻ കില്ലർ ജെല്ലുകൾ, ആൻറി അലർജി മരുന്നുകൾ, കത്രിക,  എന്നിവ നിങ്ങളുടെ മെഡിക്കൽ കിറ്റിനുള്ളിൽ സൂക്ഷിക്കുക. ഇതുകൂടാതെ, ചില പ്രാണികളെ അകറ്റുന്ന സ്റ്റിംഗ് റിലീഫ് സൊല്യൂഷനുകളും ഇതിൽ  ഉണ്ടായിരിക്കണം. ഒപ്പം ഇപ്പോഴത്തെ സാഹചര്യം മുൻനിർത്തി ഒരു തെർമോമീറ്ററും ഫസ്റ്റ് എയ്ഡ് കിറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com