sections
MORE

പുതിയ താമസക്കാരെ തേടി സ്കോട്ട്ലൻഡ്; സ്വര്‍ഗീയ സുന്ദരമായ ദ്വീപ്‌! 

isle-of-eigg
SHARE

മനോഹരവും ശാന്തവുമായ ഒരു ദ്വീപില്‍, ആളും ബഹളവുമില്ലാതെ സമാധാനമായി ജീവിക്കുന്നത് സ്വപ്നം കാണാറുണ്ടോ? ചുറ്റും അലതല്ലുന്ന തിരമാലകളുടെ ശബ്ദവും ഇളംകാറ്റുമെല്ലാമേറ്റ് സ്വര്‍ഗീയമായ ആ അനുഭൂതിക്കായി കൊതിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഒട്ടും സമയം പാഴാക്കണ്ട; നേരെ പോകാം, സ്കോട്ട്ലൻഡിലേക്ക്!

ജനസംഖ്യ വർധിപ്പിക്കുന്നതിനായി പുതിയ താമസക്കാരെ തേടുകയാണ് സ്കോട്ട്ലൻഡിലെ ‘ദി ഐല്‍ ഓഫ് റം’ എന്ന കുഞ്ഞുദ്വീപ്. നിലവില്‍ വെറും 32 പേരാണ് ഇവിടുത്തെ താമസക്കാര്‍. ദ്വീപിലെ ഏക ഗ്രാമമായ കിൻലോച്ചിൽ നിർമിക്കുന്ന പുതിയ വീടുകളിലേക്കാണ് അതിഥികളെ തേടുന്നത്.

ഇവിടെയുള്ള കുട്ടികള്‍ മുഴുവന്‍ സ്കൂളില്‍ പോകാനുള്ള ഒരുക്കത്തിലായതിനാല്‍ താമസക്കാരുടെ സംഖ്യ വീണ്ടും കുറയും. സമാധാനപരവും ആരോഗ്യകരവുമായ ജീവിതം ആഗ്രഹിക്കുന്ന ചെറുപ്പക്കാർ അടങ്ങിയ കുടുംബങ്ങൾ ദ്വീപിലേക്കു താമസം മാറാന്‍ ആഗ്രഹിക്കുമെന്നാണ് ദ്വീപുനിവാസികളുടെ പ്രതീക്ഷ. ‘ദ്വീപ് ജീവിത രീതികളുമായി പൊരുത്തപ്പെടാൻ ആഗ്രഹിക്കുന്ന ഊര്‍ജ്ജസ്വലരായ വ്യക്തികളെയും കുടുംബങ്ങളെയും തേടുന്നു’ എന്നാണ് ഐൽ ഓഫ് റം ദ്വീപിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത്.

ആറോളം ചെറിയ കുട്ടികളും 30 നും 40 നും ഇടയിൽ പ്രായമുള്ള മുതിർന്നവരുമാണ് റമ്മിലുള്ളത്. ഒരു പ്രൈമറി സ്കൂള്‍, നഴ്സറി സ്കൂള്‍ എന്നിവ ദ്വീപിലുണ്ട്. എല്ലാ വീടുകളിലും ഉയർന്ന നിലവാരമുള്ള ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം ലഭ്യമാണ്. ശിശു സംരക്ഷണം, ഭക്ഷ്യ ഉൽപാദനം, വീട് പരിപാലനം, മത്സ്യകൃഷി, സമുദ്ര, പർവത ടൂറിസം തുടങ്ങി നിരവധി തൊഴിലവസരങ്ങളും ഇവിടെയുണ്ട് എന്ന് വെബ്സൈറ്റില്‍ പറയുന്നു.

നിലവിൽ നിർമാണത്തിലിരിക്കുന്ന നാല് ഇക്കോ ഹോമുകൾക്കാണ് ഉടമസ്ഥരെ തേടുന്നത്. മനോഹരമായ പുറംകാഴ്ചകള്‍ കാണാനാവുന്ന തരത്തില്‍ നിര്‍മിക്കുന്ന രണ്ട് കിടപ്പുമുറികളോടു കൂടിയ വീടുകളാണിത്. സ്കോട്ടിഷ് സര്‍ക്കാരിന്‍റെ റൂറൽ ആന്‍ഡ്‌ ഐലൻഡ്സ് ഹൗസിങ് ഫണ്ടിൽ നിന്നുള്ള പിന്തുണയോടെയാണ് ഈ വീടുകള്‍ നിർമിക്കുന്നത്. 

സ്കോട്ട്ലൻഡിലെ ലോച്ചാബെര്‍ ജില്ലയിലാണ് റം ദ്വീപ്‌. സ്കോട്ടിഷ് നാച്ചുറൽ ഹെറിറ്റേജി (എസ്എൻ‌എച്ച്)ന്‍റെ ഉടമസ്ഥതയിലാണിത്.

English Summary: Paradise Found Island With A Population Of 32 Is Looking For New Residents

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA