ADVERTISEMENT

കൊറോണയ്ക്ക് ശേഷമുള്ള ജീവിതം തീർച്ചയായും വ്യത്യസ്തമായിരിക്കും. മാസ്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചും അതീവ ശ്രദ്ധയോടുകൂടിയാവും മിക്കവരും യാത്രകൾ പോവുക. ഈ  മുൻകരുതലുകൾ സമീപഭാവിയിൽ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകുമെന്നുറപ്പ്. യാത്രയുടെ കാര്യവും വ്യത്യസ്തമല്ല. തിരക്കുകുറഞ്ഞ രാജ്യങ്ങളിലേക്കുള്ള യാത്ര ആയിരിക്കും ഇനിയുള്ള കാലത്ത് സഞ്ചാരികൾ തിരഞ്ഞെടുക്കുക. അടുത്തവർഷം യാത്ര ചെയ്യാൻ സാധിക്കുന്ന മനോഹരമായതും എന്നാൽ തിരക്കധികം ഇല്ലാത്ത ചില രാജ്യങ്ങളെ അറിയാം. അവ മറ്റേതൊരു രാജ്യത്തെയും പോലെ മനോഹരമാണ്, മാത്രമല്ല തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വിഭിന്നമായി സുരക്ഷിതമായ അകലം പാലിച്ച് കാഴ്ചകൾ ആസ്വദിക്കാനും ഈ രാജ്യങ്ങൾ നിങ്ങളെ സഹായിക്കും.

trekking-namibia

നമീബിയ

ഇടതൂർന്ന കാടുകൾക്കിടയിലൂടെ ഒരു സഫാരി നടത്താനും സൂര്യാസ്തമയ കാഴ്ചകൾ ആസ്വാദിക്കുവാനും വന്യജീവി പ്രേമികൾക്ക് അനുയോജ്യമായ രാജ്യമാണ് നമീബിയ. നിങ്ങൾ ഒരു വന്യജീവി സങ്കേതത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നമീബിയയേക്കാളും മികച്ചൊരിടം ഉണ്ടാവുകയില്ല. ജനസംഖ്യയിലെ അഭാവവും വന്യജീവികളുടെ സമൃദ്ധിയും ഈ രാജ്യത്തെ വ്യത്യസ്തമാക്കുന്നു.ചില വാസ്തുവിദ്യാ അദ്ഭുതങ്ങളും  ഇവിടെയുണ്ട്.

palumeu-surinam

സുരിനാം

സുരിനാം തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യമാണെങ്കിലും, സൗന്ദര്യത്തിന് ഒട്ടും കുറവില്ലാത്തൊരു നാടാണ്. ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട നദികളുടെ ഒത്തുചേരലിനൊപ്പം,  ഓഫ്‌ബീറ്റ് സഫാരിക്ക് മികച്ചതാണിവിടം. കൊളോണിയൽ തലസ്ഥാന നഗരമായ പരമരിബോയാണ് വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും തെരഞ്ഞെടുക്കാറ്. പാർട്ടി ഹബുകളും മികച്ച ഭക്ഷണവും ഈ സ്ഥലത്തെ കൂടുതൽ ആകർഷകമാക്കുന്നു.

devils-island

ഫ്രഞ്ച് ഗയാന

സമാനതകളില്ലാത്ത കൊളോണിയൽ വാസ്തുവിദ്യയിൽ അഭിമാനിക്കുന്ന ഏറ്റവും സമ്പന്നമായ ഒരു ദ്വീപാണ് ഫ്രഞ്ച് ഗയാന. തെക്കേ അമേരിക്കയുടെ ഒരു കോണിൽ പടുത്തുയർത്തിയിരിക്കുന്ന ഫ്രാൻസ്, അതാണ് ഫ്രഞ്ച് ഗയാന. മഴക്കാടുകളും അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും നിറഞ്ഞ ഈ പ്രദേശം വർണ്ണാഭമായ സംസ്കാരങ്ങളും ജീവിതരീതികളും കൊണ്ട് അനുഗ്രഹീതമാണ്. നിങ്ങൾ ഒരു പ്രകൃതിസ്‌നേഹിയാണെങ്കിൽ അല്ലെങ്കിൽ അതുല്യമായ വാസ്തുവിദ്യയെ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ, ഇവിടം സന്ദർശിച്ചിരിക്കണം. ഫ്രഞ്ച് ഗയാനയിൽ യാത്ര ചെയ്യുന്നത് അൽപ്പം ചെലവേറിയതാണെങ്കിലും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമായതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ട്  സുരക്ഷിതമായി നിങ്ങൾക്ക് യാത്ര ചെയ്യാനാകും.

മംഗോളിയ

ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പരമാധികാര രാജ്യങ്ങളിലൊന്നായ മംഗോളി സംസ്കൃതി, ഗ്രാമീണ കാഴ്ചകൾ, മനോഹരമായ തടാകങ്ങൾ, പർവതങ്ങൾ, ധാരാളം വന്യജീവികൾ എന്നിവയാൽ സമ്പന്നമാണ്. ചെങ്കിസ് ഖാന്റെ ഭരണ നാളുകളിലെ ചരിത്രവും  പ്രാകൃതമായ നിരവധി കഥകളും ഈ  രാജ്യത്തിന്  പങ്കുവയ്ക്കാനുണ്ട്. മംഗോളിയ സ്ഥിതി ചെയ്യുന്നത് റഷ്യയ്ക്കും വടക്ക് ചൈനയ്ക്കും ഇടയിലാണ്. പല മംഗോളിയക്കാരും താഴികക്കുടത്തിന്റെ ആകൃതിയിലുള്ള, കൂടാരം പോലുള്ള ഘടനകളുള്ള യർട്ടുകളിൽ അല്ലെങ്കിൽ ഗെർസിൽ താമസിക്കുന്നു. വീടിന്റെ എല്ലാ സുഖസൗകര്യങ്ങളും അവയിൽ സജ്ജീകരിച്ചിരിക്കുന്നു. നാടോടികളെ പോലെ ജീവിക്കുന്നവരാണ് ഇവിടെയുള്ള ഭൂരിഭാഗം പേരും.

island

ഫോക്ക്‌ലാന്റ് ഐലൻഡസ്  

അത്ര അറിയപ്പെടാത്ത സ്ഥലങ്ങളിലൊന്നായ ഫോക്ലാന്റ് ദ്വീപുകൾ പെൻ‌ഗ്വിൻ, ആൽ‌ബാട്രോസ് എന്നിവയെ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന സ്ഥലമാണ്. ആൽ‌ബാട്രോസുകളുടെ വലിയ കൂട്ടങ്ങൾ പാർക്കുന്ന ബീച്ചുകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.വിദൂര സ്ഥലമുണ്ടായിട്ടും ഈ തണുത്ത, മലയോര ദ്വീപുകൾ നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. മീൻ‌പിടുത്തം, ട്രെക്കിങ് , ഹൈക്കിങ്,കയാക്കിങ്, മൗണ്ടെയ്‌ൻ ബൈക്കിങ് എന്നിവയാണ് പ്രശസ്തമായ ഫോക്ക്‌ലാൻഡ് ദ്വീപ് പ്രവർത്തനങ്ങൾ.ഈസ്റ്റ് ദ്വീപിൽ സ്ഥിതിചെയ്യുന്ന സ്റ്റാൻലി ഫോക്ലാൻഡ് ദ്വീപുകളുടെ തലസ്ഥാനമാണ്.

English Summary: Least Populated Countries in The World To Add To Your 2021 Travel Bucket List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com