ADVERTISEMENT

കോവിഡ് - 19 വാക്സിൻ കണ്ടെത്തുന്നതു വരെ ബീച്ചുകൾ  തുറക്കില്ലെന്ന് ബ്രസീലിലെ റിയോ ഡി ജനീറോ നഗരം. റിയോ മേയർ മാർസെലോ ക്രിവെല്ല ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാകുന്നതുവരെ നഗരത്തിലെ പ്രശസ്തമായ ബീച്ചുകളൊന്നും ഔദ്യോഗികമായി തുറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം റിയോ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നിരുന്നു. എല്ലാ വാട്ടർ സ്പോർട്സും ലഭ്യമാക്കി. പക്ഷേ ബീച്ചിലെത്തിയവരിൽ പലരും  ഫെയ്‌സ് മാസ്കുകൾ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. ഇത് നിലവിലെ സാഹചര്യത്തിൽ സ്വീകാര്യമല്ല. അതുകൊണ്ട് ഈ വാരാന്ത്യം മുതൽ നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് പിഴ ഈടാക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങളായി ബ്രസീൽ നിയന്ത്രണങ്ങൾ സാവധാനം നീക്കിവരികയാണ്. ബാറുകളും ഭക്ഷണശാലകളും വീണ്ടും തുറക്കാൻ അനുവദിച്ചു. എന്നാൽ ആളുകൾ കോവിഡ് മുൻകരുതൽ പാലിക്കുന്നതിൽ പരാജയപ്പെട്ടു.

ഈ അവസ്ഥ കണക്കിലെടുത്ത്, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ പള്ളികളും സ്കൂളുകളും അടക്കം ആൾക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളിൽ  ഫെയ്‌സ്മാസ്ക് നിർബന്ധമാക്കി. രാജ്യ അതിർത്തികൾ അടച്ചിട്ടുണ്ടെങ്കിലും ബ്രസീലിൽ കൊറോണ രോഗികളുടെ എണ്ണം അപകടകരമായ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്, യു‌എസിനു ശേഷം കൊവിഡ് -19 മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന രാജ്യമാണ് ബ്രസീൽ. റിയോ ഡി ജനീറോ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും അടച്ചിടുമ്പോൾ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ രാജ്യം നേരിടേണ്ടിവരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com