ADVERTISEMENT

രാജ്യത്തെ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട് രണ്ടു വര്‍ഷത്തിനകം കുതിച്ചോടാനുള്ള ഒരുക്കത്തിലാണ് ബുള്ളറ്റ് ട്രെയിനുകള്‍. വാരാണസി മുതൽ ഹൗറ വരെ പട്ന വഴി, നോയിഡ, ആഗ്ര, ലഖ്‌നൗ വഴി ഡല്‍ഹി-വാരണാസി, ചണ്ഡിഗഡ്, ലുധിയാന, ജലന്ധർ വഴി ഡല്‍ഹി-അമൃത്സർ,  ജയ്പൂർ, ഉദയ്പൂർ വഴി ഡല്‍ഹി-അഹമ്മദാബാദ്, മുംബൈയില്‍ നിന്നും പൂനെ വഴി ഹൈദരാബാദ്, നാസിക് വഴി മുംബൈ-നാഗ്പൂർ, ബെംഗളൂരു വഴി ചെന്നൈ-മൈസൂര്‍ എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട ഏഴു റൂട്ടുകളില്‍ ആണ് ബുള്ളറ്റ് ട്രെയിന്‍ ആദ്യം വരിക.

മൈസൂരിനും ചെന്നൈയ്ക്കുമിടയിലുള്ള 453 കിലോമീറ്റർ അതിവേഗ റെയിൽ ഇടനാഴിയാണ് പട്ടികയിൽ ഏറ്റവും അവസാനം ഇടംനേടിയത്. നിലവില്‍ വന്നാല്‍ 435 കിലോമീറ്റര്‍ നീളമുള്ള ഈ റൂട്ടിലൂടെ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലായിരിക്കും ബുള്ളറ്റ് ട്രെയിൻ ഓടുക. മൈസൂരും ചെന്നൈയും തമ്മില്‍ യഥാർത്ഥത്തില്‍ 485 കിലോമീറ്ററിൽ കൂടുതല്‍ ദൂരമുണ്ട്. ഈ പാത യാഥാര്‍ഥ്യമായാല്‍ മൈസൂരില്‍ നിന്നും ബെംഗളൂരുവിലെത്താന്‍ വെറും 45 മിനിറ്റ് മതിയാകും. 45 മിനിറ്റിനുള്ളിൽ 145 കിലോമീറ്റർ ദൂരം സഞ്ചരിക്കും. 

ഇതുമായി ബന്ധപ്പെട്ട് റെയിൽ‌വേ ബോർഡ് നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (NHAI)) കത്തെഴുതി. ബുള്ളറ്റ് ട്രെയിനുകൾ വരുന്ന ഏഴ് അതിവേഗ റെയിൽ ഇടനാഴികളുടെ ആവശ്യമായ വിവരങ്ങളും നൽകിയിട്ടുണ്ട്. നിലവിൽ ഈ അതിവേഗ റെയിൽ‌വേ റൂട്ടുകളുടെ ബ്ലൂപ്രിൻറ് തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽ‌വേ.

ഇന്ത്യൻ റെയിൽ‌വേയും എൻ‌എച്ച്‌‌എ‌ഐയും സംയുക്തമായി ഈ റൂട്ടുകളില്‍ അധിക ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രക്രിയ ഉടൻ ആരംഭിക്കും.

English Summary : Bullet train in India

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com