ADVERTISEMENT

രാജകുമാരി ∙ 2018 ൽ മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിപ്പൂക്കളെ പ്രളയം കവർന്നെങ്കിലും പ്രത്യാശയുടെ വർണക്കുട നിവർത്തി പൂപ്പാറ തോണ്ടിമലയിൽ ഏക്കർ കണക്കിനു പുൽമേടുകളിൽ വീണ്ടും നീലക്കുറിഞ്ഞി പൂവിട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമലയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മലയിലാണ് വ്യാപകമായി നീലക്കുറിഞ്ഞി പൂത്തത്.

 

ഇവിടെ നിന്നാൽ ആനയിറങ്കൽ ജലാശയത്തിന്റെ മനോഹരദൃശ്യവും കാണാൻ കഴിയും. ശാന്തൻപാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും ഒരു മാസം മുൻപ് നീലക്കുറിഞ്ഞികൾ വസന്തമൊരുക്കിയിരുന്നു. 12 വർഷം കൂടുമ്പോൾ ആണ് നീലക്കുറിഞ്ഞി പൂക്കുന്നത്. 2018 ഓഗസ്റ്റിലാണ് മൂന്നാർ രാജമലയിൽ നീലക്കുറിഞ്ഞികൾ പൂവിട്ടത്. എന്നാൽ പ്രളയത്തെത്തുടർന്ന് സഞ്ചാരികൾക്ക് രാജമലയിലെ നീലവസന്തം ആസ്വദിക്കാൻ കഴിഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com