ADVERTISEMENT

വർണച്ചിറകുകളുമായി പറക്കുന്ന പൂമ്പാറ്റകളുടെ വിസ്മയക്കാഴ്ചയൊരുക്കി വെള്ളിനേഴി പഞ്ചായത്തിന്റെ ശലഭോദ്യാനം. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മികച്ച ജൈവവവൈവിധ്യ പരിപാലന സമിതിയായി വെള്ളിനേഴിയെ തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ലഭിച്ച തുക വിനിയോഗിച്ചാണ് പഞ്ചായത്തിന്റെ മുന്നിൽ സംസ്ഥാന പാതയോരത്ത് അടയ്ക്കാപുത്തൂർ സംസ്കൃതി ശലഭോദ്യാനം ഒരുക്കിയത്. 

കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിന്റെ മുൻവശത്ത് തൈ നട്ടുകൊണ്ട് പി.കെ.ശശി എംഎൽഎയാണ് ശലഭോദ്യാനം ഉദ്ഘാടനം ചെയ്തത്. പൂമ്പാറ്റകളുടെ ആവാസ വ്യവസ്ഥയ്ക്കനുയോജ്യമായ ഭക്ഷണത്തിനും പ്രജനനത്തിനുമായി ഒട്ടേറെ തൈകളാണ് സംസ്കൃതി ഉദ്യാനത്തിൽ വച്ചുപിടിപ്പിരിക്കുന്നത്.

ജില്ലയിലും അയൽജില്ലകളിലുമുള്ള വിദ്യാലയങ്ങളിലു പൊതുസ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും ഏകദേശം 40ലേറെ ശലഭോദ്യാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംസ്കൃതി പ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തൂർ പറഞ്ഞു. ഉദ്യാനത്തിൽ നൂറുകണക്കിന് ചിത്രശലഭങ്ങൾ പാറിപ്പറക്കുന്ന കാഴ്ച നാടിനു പുതുമയുള്ള അനുഭവമായി മാറിയിരിക്കുന്നതായും നിത്യേന ഒട്ടേറെ പേർ ശലഭോദ്യാനം കാണാൻ എത്തുന്നുണ്ടെന്നും പഞ്ചായത്ത് അധ്യക്ഷൻ കെ.ശ്രീധരൻ പറഞ്ഞു.

English Summary: Butterfly Garden Vellinezhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com