കൂട്ടത്തോടെ കാടിറങ്ങി ആൺ വരയാടുകൾ

idukki-rajamala-varayadu.jpg.image.845.440
SHARE

മൂന്നാർ ∙ ഇണചേരൽ കാലമായതോടെ കൂട്ടത്തോടെ കാടിറങ്ങി ആൺ വരയാടുകൾ. ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾക്കാടുകളിലാണ് പ്രായപൂർത്തിയായ ആൺ വരയാടുകൾ സാധാരണ മേയാറ്. സഞ്ചാരികൾക്ക് പ്രവേശനമുള്ള, ടൂറിസം സോണായ രാജമലയിൽ പൊതുവേ ഇവയെ കാണാറില്ല. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് വരയാടുകളുടെ ഇണചേരൽ കാലം.

അതിനായി ഇണകളെ തേടി രാജമലയിലെ പുൽമേടുകളിൽ ഇറങ്ങിയിരിക്കുന്ന ധാരാളം മുട്ടനാടുകളെ ഇപ്പോൾ കാണാനാവും. കാട്ടിലും സാധാരണ ഒറ്റയ്ക്കാണ് ആൺ വരയാടുകളുടെ സഞ്ചാരം. ഇണചേരാൻ രാജമലയിൽ എത്തിയിരിക്കുന്ന ഈ മുട്ടനാടുകൾ ഇണകളെ സ്വന്തമാക്കാൻ പരസ്പരം ഏറ്റുമുട്ടുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്.

രാജമലയിൽ സ്ഥിരമായി മേഞ്ഞുനടക്കുന്ന പെണ്ണാടുകളും കുഞ്ഞുങ്ങളും സന്ദർശകരോട് അടുപ്പം പുലർത്തുമ്പോൾ മുട്ടനാടുകളുടെ പെരുമാറ്റം അത്ര സൗഹൃദപരമല്ല. സമീപത്ത് എത്തിയാൽ ഇവ ആക്രമണ സ്വഭാവം കാട്ടുകയും ചെയ്യും.നാല് മാസമാണ് വരയാടുകളുടെ ഗർഭ കാലം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രസവം നടക്കുന്നത്. സുഖപ്രസവവും കുഞ്ഞുങ്ങളുടെ സംരക്ഷണവും കണക്കിലെടുത്ത് ഈ സമയത്ത് ഇരവികുളത്ത് സന്ദർശകർക്കു പ്രവേശനം അനുവദിക്കാറില്ല.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA