ADVERTISEMENT

മൂന്നാർ ∙ കഴിഞ്ഞ 5 ദിവസമായി മഴയും മഞ്ഞും മാറിമാറി എത്തിയതോടെ തണുത്ത് വിറച്ച് മൂന്നാർ. മഞ്ഞും മഴയും കൂടി കാണുമ്പോൾ ഭീകരത തോന്നുമെങ്കിലും യാത്രികർക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണിത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ യാത്രക്കാരൊഴിഞ്ഞ് വിജനമാണ് ടൗൺ.  5 ദിവസമായി നേരിയ ചാറൽ മഴ തുടരുകയാണ്. കഴിഞ്ഞ 7ന് 1.06 സെന്റിമീറ്റർ മഴ ലഭിച്ചു. 

തുടർന്ന് 8ന് 1.12, 9ന് 2.98, 10ന് 2.06, 11ന് 2.8 എന്നിങ്ങനെയാണ് മഴ ലഭിച്ചത്.   രാവും പകലും നേരിയ ചാറൽ മഴയും മഞ്ഞും ഒപ്പം നേരിയ കാറ്റും. പഴയകാല മൂന്നാറിന്റെ കാലാവസ്ഥ തിരിച്ചുവരികയാണ് എന്നാണ് നാട്ടുകാരുടെ അഭിപ്രായം. കഴിഞ്ഞ 3 വർഷങ്ങളായി കനത്ത മഴയും ദുരിതങ്ങളിലും വിറച്ച മൂന്നാറിന്റെ തിരിച്ചുവരവായും പുതിയ കാലാവസ്ഥാ മാറ്റത്തെ കാണുന്നവരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com