ADVERTISEMENT

 കൽപറ്റ:  കോവിഡ് നിയന്ത്രണങ്ങൾക്കു പുല്ലുവില, അവധി ദിവസമായ ഞായറാഴ്ച കാഴ്ച കാണാൻ കൂട്ടമായി ജനങ്ങൾ താമരശ്ശേരി ചുരത്തിൽ. സാമൂഹിക അകലവും നിയന്ത്രങ്ങളൊന്നുമില്ലാതെ വാഹനങ്ങൾ നിർത്തിയിട്ട് യാത്രക്കാരടക്കം ചുരത്തിലെ മഴയും മഞ്ഞും നിറഞ്ഞ കാഴ്ച കാണാൻ ഇറങ്ങിയതോടെയാണ് ഇന്നലെ വൈകിട്ട് വലിയ തിരക്ക് അനുഭവപ്പെട്ടത്. 

സാമൂഹിക അകലമോ, മാസ്കോ പോലുമില്ലാതെയാണ് പലരും ഫെ‍ാട്ടോകൾ എടുക്കാനും കാഴ്ചകൾ കാണാനുമിറങ്ങിയത്. ചുരത്തിൽ വാഹനങ്ങൾ നിർത്തരുതെന്ന നിർദേശം കോവിഡ് കാലത്തിന് മുൻപേ നിലവിലുണ്ടെങ്കിലും കോവിഡ് കാലത്ത് പോലും അവ പാലിക്കപ്പെടുന്നില്ല.

ഇരുചക്ര വാഹനങ്ങളിലും മറ്റു വാഹനങ്ങളിലുമെത്തിയവരെല്ലാം കാഴ്ചകൾ കാണാനും ഇറങ്ങിയതോടെ വലിയ ആൾക്കൂട്ടമായി. മണിക്കൂറുകളോളം ഇതായിരുന്നു ചുരത്തിലെ അവസ്ഥ.  ഇരുചക്ര വാഹനങ്ങളടക്കം തലങ്ങും വിലങ്ങും നിർത്തിയിട്ടതോടെ ചുരത്തിലൂടെ  മറ്റ് വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ കഴിയാത്ത വിധം തിരക്ക് അനുഭവപ്പെട്ടെങ്കിലും പെ‍ാലീസടക്കം ആരും നിയന്ത്രിക്കാൻ ഉണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com