ADVERTISEMENT

അയ്മനം∙ ഉത്തരവാദിത്ത ടൂറിസത്തിനു മാതൃകയായി അയ്മനം പഞ്ചായത്ത്. ടൂറിസം മേഖലയിൽ നടത്തിയ ജനകീയ കൂട്ടായ്‌മയ്‌ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ സമ്പൂർണമായി പഞ്ചായത്ത് പദ്ധതികളായി സംയോജിപ്പിച്ച് നടപ്പിലാക്കുക എന്നതാണു മാതൃകാ ഉത്തരവാദിത്ത ഗ്രാമം പദ്ധതി. സംസ്‌ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ച ആദ്യ പഞ്ചായത്തായി അയ്മനം. ഈ പഞ്ചായത്തിനെ രാജ്യാന്തര ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടി ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ  സർക്കാർ തുടങ്ങി.

 

അയ്മനം ചെയ്തത് 

 

സഞ്ചാരികൾക്കായി പാക്കേജുകൾ നടപ്പാക്കി. സഞ്ചാരികളെ പുരാതന ക്ഷേത്രങ്ങൾ പള്ളികൾ എന്നിവിടങ്ങളിൽ കൊണ്ടു പോയി. ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി അയ്മനത്ത് ശുചീകരണം നടത്തി. വലിയമടക്കുളം, പാർക്ക് പദ്ധതികൾ നടപ്പാക്കുന്നു. ആമ്പൽ ഫെസ്റ്റ് നടത്തി സഞ്ചാരികളെ ആകർഷിച്ചു. സഞ്ചരിക്കുന്ന ശുചിമുറി തുടങ്ങി. പരിസ്ഥിതി സൗഹൃദ ടൂർ പാക്കേജ് മറ്റൊരു മാതൃക. സഞ്ചാരികളും നാട്ടുകാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇവരെ പങ്കെടുപ്പിച്ചു യോഗം ചേർന്നു. എല്ലാ വാർഡുകളിലും മാലിന്യ സംസ്കരണം.

 

ഇനി ചെയ്യേണ്ടത്

 

മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പ്രഖ്യാപനം, കൾചറൽ എക്സ്പീരിയൻസ് പാക്കേജ് പ്രഖ്യാപനം, 400 പേർക്കുള്ള രണ്ടാം ഘട്ട പരിശീലനം.

'ജനങ്ങളുടെയും ഭരണ സമിതിയുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ അംഗീകാരം. -കെ. ആലിച്ചൻ,അയ്മനം പഞ്ചായത്ത് പ്രസിഡന്റ് പദ്ധതി നടപ്പാക്കുന്നതിനു പഞ്ചായത്ത് പൂർണ സഹകരണം നൽകി.  ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി കൂടുതൽ പദ്ധതികൾ നടപ്പാക്കും. -വി.എസ്. ഭഗത്സിങ്, ഉത്തരവാദിത്ത ടൂറിസം കോഓർഡിനേറ്റർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com