ADVERTISEMENT

ദുബായ് ∙ സന്ദർശക–ടൂറിസ്റ്റ് വീസകൾക്ക് നിലവിൽ വന്ന നിയന്ത്രണങ്ങൾ അധികൃതർ ഒഴിവാക്കി. ദുബായ് വീസയ്ക്ക് അപേക്ഷിക്കുന്നവർ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസർവേഷൻ തെളിവ് തുടങ്ങിയവ ഹാജരാക്കണമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന നിബന്ധനകൾ.

ബന്ധുക്കളെ സന്ദർശിക്കാൻ വരുന്നവർ ഇതിനൊപ്പം ബന്ധുവിന്റെ മേൽവിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകണമെന്നും അറിയിച്ചിരുന്നു. ഇത് യുഎഇയിലേയ്ക്ക് തൊഴിൽ തേടി സന്ദർശക വീസയിൽ വരുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ മലയാളികളടക്കമുള്ള പ്രവാസികളിൽ ആശങ്കയുണ്ടാക്കിയിരുന്നു.

ട്രാവൽ ഏജൻസികളും പുതിയ നിബന്ധനകൾ തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം ഒഴിവാക്കി അപേക്ഷ പൂർവ സ്ഥിതിയിലാക്കിയത് എല്ലാവരിലും ആഹ്ളാദം പരത്തി.

English Summary: DubaiTourist Visa Restrictions Lifted

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com