ADVERTISEMENT

പാമ്പാടി ∙ ഐടി രംഗത്തു നിന്നു കാടു കയറാനായിരുന്നു 15 വർഷം മുൻപ് ജോസ് ലൂയിസിന്റെ തീരുമാനം. ബറോഡയിലെ ഐടി ജോലി ഉപേക്ഷിച്ചു. വൈൽഡ് ലൈഫ് രംഗത്തേക്ക് ചുവടു വച്ച ജോസ് ഇന്ത്യയിലെ ഒട്ടുമിക്ക വനങ്ങളിലൂടെയും സഞ്ചരിച്ചു . വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ക്രൈം വിഭാഗം ചീഫ് ആണ് മറ്റക്കര നെല്ലിക്കുന്ന് തണ്ണിപ്പാറ ജോസ് ലൂയിസ് (43) ഇപ്പോൾ. ഒപ്പം ഇന്ത്യൻ സ്നേക്ക്സ്. ഓർഗ് എന്ന വെബ്സൈറ്റിലൂടെ രാജ്യത്തുള്ള 300ൽ പരം പാമ്പുകളെയും  പരിചയപ്പെടുത്തുന്നു.  

 

ബൈക്കിൽ ഒരൊറ്റ പോക്ക് 

 

മണർകാട് സെന്റ് മേരീസിൽ കോളജ് പഠനവും ബറോഡയിൽ  ഐടി പഠനവും പൂർത്തിയാക്കി നെറ്റ് വർക്ക് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ ആയി ജോലി നോക്കുമ്പോഴാണ് കാടിനോടുള്ള പ്രണയം മൂത്ത് ബൈക്കുമായി ഇറങ്ങുന്നത്. ഡൽഹിയിൽ വൈൽഡ് ലൈഫ് സംഘടനയിൽ റെസ്ക്യൂ കോഓർഡിനേറ്റർ ആയി ജോലി കണ്ടെത്തി. തന്റെ പിജി പഠനം അവിടെ നിന്നു തുടങ്ങിയെന്നു ജോസ് പറയുന്നു.  

 

കുടുംബം

 

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് അധ്യാപിക ആയ റിനോ ലാലി ജോസ് ഭാര്യ. മിഷേൽ,അലക്സ് എന്നിവർ മക്കളും 

വൈൽഡ് ലൈഫ് ക്രൈം ഇൻവെസ്റ്റിഗേഷൻ 2006ൽ പുതിയൊരു യാത്രയ്ക്കു ജോസ് ലൂയിസ് തുടക്കം കുറിച്ചു. അരുണാചൽ പ്രദേശിൽ രാജവെമ്പാലയെ വരെ പിടികൂടി വിൽപന നടത്തുന്ന സംഘത്തിന് ഒപ്പം, ഇടപാടുകാരനായിട്ടായിരുന്നു ആദ്യ യാത്ര.    വേട്ടക്കാർക്ക് ഒപ്പം ടെന്റ് കെട്ടി അവരിൽ‌ ഒരാളായി താമസിച്ചായിരുന്നു കടുവ വേട്ടയെക്കുറിച്ചുള്ള അന്വേഷണം.  ഈ രണ്ട് ഇൻവെസ്റ്റിഗേഷനിലൂടെയും ലഭിച്ചത് വന്യജീവി ആക്രമണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ.ക്രൈം ഇൻവെസ്റ്റിഗേഷനൊപ്പം വെള്ളൂരിലെ ട്രോപ്പിക്കൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിന്റെ ട്രസ്റ്റി ആൻഡ് അഡ്വൈസറായും സേവനം ചെയ്യുന്നു.‌

 

English Summary: Quit it Job and Travel to Wild

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com