ADVERTISEMENT

കൊറോണ മൂലം പല യാത്രാ കമ്പനികളും കഷ്ടപ്പാടിലാകുമ്പോള്‍ വരുന്ന ശൈത്യകാലത്ത് പുതിയ എയർലൈൻ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ അതോടൊപ്പം തന്നെ വ്യത്യസ്തമായ ഒരു മത്സരവും അവര്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നു. പുതിയ സര്‍വീസിനു പേരിടുന്നതിനായി ബിസിനസ്സ് പ്രൊഫഷണലുകളുടെ ഉപദേശം തേടുന്നതിനുപകരം അത് ഒരു മത്സരമായി പൊതുജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ് ഇവര്‍. ഗ്രാൻഡ് പ്രൈസ് വിജയിക്ക് ഒരു വർഷത്തെ സൗജന്യ യാത്രയാണ് സമ്മാനം. ഏകദേശം 28,000 യുഎസ് ഡോളർ അഥവാ 20,42,913 രൂപ വിലമതിക്കുന്ന സമ്മാനമാണ്  കമ്പനി വെബ്സൈറ്റില്‍ പറയുന്നു.

കുലുല സ്ഥാപകൻ ഗിഡോൺ നോവിക്കിന്‍റെ പങ്കാളിത്തത്തോടെ ഗ്ലോബൽ ഏവിയേഷന്‍  ഒരുക്കുന്ന എയർലൈൻ സര്‍വീസിന്‍റെ ഭാഗമായുള്ള ആദ്യത്തെ വിമാനം 2020 ഡിസംബറിൽ ജോഹന്നാസ്ബർഗിൽ നിന്ന് കേപ് ടൗണിലേക്ക് ആദ്യസർവീസ് നടത്തും. ലോകത്തിലെ പന്ത്രണ്ടാമത്തെ ഏറ്റവും തിരക്കേറിയ റൂട്ടാണിത്.  

ലോകമെങ്ങും ഉള്ള വിമാനസര്‍വീസുകള്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ച ഈ സമയത്ത് പുതിയ എയര്‍ലൈന്‍ സേവനം ആരംഭിക്കുന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചെങ്കിലും ഇതൊരു അവസരമായാണ്‌ കാണുന്നതെന്ന് ഒരു അഭിമുഖത്തില്‍ നോവിക് വ്യക്തമാക്കി. 

പോയിന്റ്-ടു-പോയിന്റ് മൊബിലിറ്റിയെ ഊബർ പരിവർത്തനം ചെയ്ത രീതിക്ക് സമാനമായി, യാത്രക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്താനും ഉപഭോക്താക്കളിൽ കൂടുതല്‍ ശ്രദ്ധ ചെലുത്താനും എയർലൈൻ വ്യവസായത്തിന് മികച്ച അവസരമാണ് ഉള്ളതെന്ന് ഊബർ ആഫ്രിക്ക മുൻ എക്സിക്യൂട്ടീവും പുതിയ എയര്‍ലൈന്‍ പ്രോജക്റ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുമായ ജോനാഥൻ അയാഷെ അഭിപ്രായപ്പെട്ടു. 

എൻ‌ട്രി ഫോം ഉൾപ്പെടെ, മത്സരത്തെക്കുറിച്ചുള്ള കൂടുതൽ‌ വിവരങ്ങൾ‌ക്ക് https://brandnewairline.co.za/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ വിജയിയെ പ്രഖ്യാപിക്കും.

English Summary: South Africa Airline Name Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com