ADVERTISEMENT

ജപ്പാനിലേക്ക് സൗജന്യ വിമാനയാത്ര നല്‍കുന്ന പുതിയ ഓഫറുമായി വെൻ‌ഡി വു ടൂർസ്. ഒക്ടോബർ 8 മുതൽ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓഫര്‍ പ്രകാരം 2021, 2022 വര്‍ഷങ്ങളിലേക്കുള്ള യാത്രകളാണ് സൗജന്യമായി ലഭിക്കുക. ഏകദേശം 77000 രൂപയുടെ യാത്രയാണ് ഒരാള്‍ക്ക് ലഭിക്കുക. ജപ്പാനില്‍ ലഭ്യമായ ഗ്രൂപ്പ് ടൂര്‍ പ്ലാനുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്ന സഞ്ചാരികള്‍ക്ക് മാത്രമാണ് സൗജന്യ വിമാനയാത്രക്ക് അര്‍ഹതയുള്ളത്. 

യുകെയില്‍ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലും ഓഫര്‍ ലഭിക്കും. ജപ്പാനിലെ പ്രശസ്തമായ ചെറി വസന്തവും ശിശിരകാലവും ആസ്വദിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഇതിലൂടെ കൈവരുന്നത്. 

2021, 2022 വർഷങ്ങളിൽ ഏറ്റവും കൂടുതൽ ആളുകള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമായി ജപ്പാൻ മാറുമെന്നാണ് ഈ ഓഫര്‍ തെളിയിക്കുന്നതെന്ന് വെൻ‌ഡി വു ടൂർസ് ഗ്ലോബല്‍ സെയില്‍സ് ഡയറക്ടര്‍ ജോണ്‍ വാര്‍ പറഞ്ഞു. മികച്ച വിമാനഗതാഗതം ഉള്ളതും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി യുകെ ഗവൺമെന്‍റ് നല്‍കിയ ഔദ്യോഗിക അംഗീകാരവും ജപ്പാന് മുതല്‍ക്കൂട്ടാകും.

2021ല്‍ നടക്കാനിരിക്കുന്ന ഒളിമ്പിക് ഗെയിംസിന് മുന്നോടിയായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളുടെയും താമസസൗകര്യങ്ങളുടെയും വികസനത്തിനായി വൻതോതിൽ നിക്ഷേപം നടത്തി വരികയായിരുന്നു ജപ്പാൻ. ഇത് പൂര്‍ത്തീകരിച്ചതും അടുത്ത രണ്ടു വര്‍ഷത്തേക്ക് സഞ്ചാരികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ജപ്പാനെ പ്രാപ്തമാക്കിയിട്ടുണ്ട്.

സൗജന്യ വിമാനയാത്ര ലഭിക്കുന്നതിനായി താഴെക്കാണുന്ന പ്ലാനുകളില്‍ നിന്നും നിന്നും സഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള ഗ്രൂപ്പ് ടൂര്‍ തെരഞ്ഞെടുക്കാം.

1. 21 ദിവസത്തെ 'ജപ്പാൻ ബൈ റെയിൽ'  : മൂന്ന് ആഴ്ച നീളുന്ന ഈ യാത്രയില്‍ മൂന്ന് ദ്വീപുകള്‍ ഉള്‍പ്പെടുന്നു. ട്രെയിനിലാണ് പൂർണ്ണമായും ഈ യാത്ര. ക്യുഷു, ഹോൺഷു, ഹോക്കൈഡോ എന്നിവ പൂര്‍ണ്ണമായും കണ്ടുതീര്‍ക്കാം.  

2. 11 ദിവസത്തെ 'എക്സ്പീരിയൻസ് ജപ്പാൻ' : ഒസാക്ക, നാര, ക്യോട്ടോ, മൌണ്ട് ഫുജി, ടോക്കിയോ തുടങ്ങി ജപ്പാന്‍റെ ഐക്കോനിക് കാഴ്ചകളിലൂടെ 11 ദിവസത്തെ യാത്ര. ആദ്യമായി ജപ്പാന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച യാത്രയാണിത്. 

3.  17 ദിവസത്തെ ജപ്പാൻ യാത്ര; 'ജപ്പാന്‍ അണ്‍കവേഡ്'

4. 11 ദിവസം നീണ്ടുനില്‍ക്കുന്ന 'ജുവല്‍സ് ഓഫ് ജപ്പാന്‍'

English Summary: For limited time only: Free flights to Japan for travel in 2021 and 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com