ADVERTISEMENT

ആലപ്പുഴ ∙ മലേഷ്യ വഴി ഓസ്ട്രേലിയയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ടിക്കറ്റ് എടുത്തവർക്കു മലേഷ്യയ്ക്കപ്പുറം യാത്ര അനുവദിക്കാത്തത് ഒട്ടേറെ യാത്രക്കാരെ വെട്ടിലാക്കി. 30നു യാത്ര ചെയ്യേണ്ടവരാണ് ഇവർ. 2 ലക്ഷത്തോളം രൂപ നൽ‍കിയാണ് ഇവർ ടിക്കറ്റെടുത്തത്.

 

മലേഷ്യ വരെ യാത്ര ചെയ്യാനുള്ളവരെ കൊണ്ടുപോകാനേ തങ്ങൾക്ക് അനുവാദമുള്ളൂ എന്നതാണു പ്രശ്നത്തിനു കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നു. കോവിഡ് കാരണം പല രാജ്യങ്ങളും ഇന്ത്യയിൽനിന്നുള്ള യാത്രക്കാരെ അവിടെയിറങ്ങി വിമാനം മാറിക്കയറാൻ (ട്രാൻസിറ്റ്) അനുവദിക്കുന്നില്ലെന്നും അധികൃതർ പറയുന്നു.

 

കഴിഞ്ഞയാഴ്ച ഇതേ രീതിയിൽ ന്യൂസീലൻഡിലേക്കു ടിക്കറ്റെടുത്തവർക്ക് ട്രാൻസിറ്റ് നിഷേധിച്ചിരുന്നു. യാത്രക്കാരെ തിരിച്ചെത്തിക്കേണ്ട ബാധ്യത എയർ ഇന്ത്യ എക്സ്പ്രസിനായി. പിഴ ചുമത്തുമെന്നും ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ടായി. അതു കാരണമാണു പുതിയ തീരുമാനമെന്നും അധികൃതർ പറഞ്ഞു.

 

English Summary: Air India Express flight not given permission to Australia due to covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com