ആമ്പൽ വസന്തം കാണാനെത്തിയവരിൽ നിന്നും പൊലീസ് പിഴ ഇൗടാക്കിയത് എന്തിന്?

malarikkal-water-lilly
SHARE

ചുവപ്പ് പട്ടുവിരിച്ച ആമ്പൽ വസന്തം കാണുവാനായി നിരവധിപേരാണ് മലരിക്കൽ എത്തിയിരുന്നത്. തിരുവാർപ്പിലെ മലരിക്കലിൽ പാടത്തെ ആമ്പൽപ്പൂക്കളുടെ ഉത്സവകാലം അവസാനിച്ചതോടെ കാഴ്ചക്കാർ പുതുപ്പള്ളിയിലെ അമ്പാട്ടുകടവിലെ ആമ്പൽ വസന്തം ആസ്വദിക്കുവാനായി എത്തി. കണ്ണെത്താദൂരത്ത് ആമ്പൽ നിറയുന്ന പിങ്ക് കാഴ്ച ആരെയും ആകർഷിക്കും.

kottayam-ambal

ആമ്പൽ വസന്തം കാണാൻ കൂട്ടമായി എത്തിയവരിൽ  നിന്ന് പൊലീസ് പിഴ ഈടാക്കി. പനച്ചിക്കാട് അമ്പാട്ടുകടവ്, ഇരവിനല്ലൂർ കാരോത്തുകടവ് എന്നിവിടങ്ങളിൽ എത്തിയവരിൽ നിന്നാണ്  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് പിഴ ഈടാക്കിയത്. പ്രദേശത്ത് ക്രമാതീതമായി ആളുകൾ കൂട്ടം കൂടുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ്  പരിശോധന കർശനമാക്കിയിട്ടുണ്ട്.

5 പേരിൽ കൂടുതൽ കൂട്ടം ചേർന്നതിനും സാമൂഹിക അകലം പാലിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും നൂറിലധികം ആളുകളിൽ  നിന്നാണു പിഴ ഈടാക്കിയത്.  200 രൂപ വീതമാണ് ഈടാക്കിയത്.

ആമ്പൽ വസന്തം കാണാനെത്തിയവർക്കല്ല, മറിച്ച് സാമൂഹിക അകലം പാലിക്കാതെയും നിയമങ്ങൾ തെറ്റിച്ചും കൂട്ടം കൂടിയവർക്കാണ് പിഴ നൽകിയത്. ടൂറിസത്തിന്റെ പേരിൽ വിനോദോപാധികൾക്ക് ഇവിടെ പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. കൂട്ടം കൂടുന്നവർക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് എതിരെയും നടപടി സ്വീകരിക്കും. പരിശോധന വരും ദിവസങ്ങളിലും തുടരും.

ബിൻസ് ജോസഫ്

സ്റ്റേഷൻ ഹൗസ് ഓഫിസർ, ചിങ്ങവനം

പാസ് വാങ്ങി ആളുകളെ കയറ്റുന്ന ടൂറിസം കേന്ദ്രങ്ങൾക്ക് മാത്രമാണ് നിലവിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അമ്പാട്ടുകടവും മലരിക്കൽ മേഖലയും ഇത്തരം ടൂറിസം കേന്ദ്രങ്ങൾ അല്ലാത്തതിനാൽ ഈ ഇളവുകൾ ലഭിക്കില്ല.- കെ.അനിൽകുമാർ മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനഃസംയോജന പദ്ധതി കോഓർഡിനേറ്റർ

English Summary: police fine people who visited to see in Water lilies at Ambattu Kadavu

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA