വിമാനങ്ങൾ ഭക്ഷണശാലകളാക്കി; സൂപ്പർഹിറ്റായി സിംഗപൂർ എയർലൈൻസിന്റെ ഡബിൾ‍ ഡക്കർ റെസ്റ്റോറന്റ്

singapore-airlines
SHARE

കോവിഡ് കാരണം ലോകത്തെ വ്യോമയാന മേഖല ആകെ സ്തംഭിച്ച അവസ്ഥയിൽ വരുമാനം കണ്ടെത്തുന്നതിന് പുതിയ വഴി തേടുകയാണ് സിംഗപ്പൂർ എയർലൈൻസ്. പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങൾ റസ്റ്റോറന്റ് ആക്കി മാറ്റിയിരിക്കുകയാണ് കമ്പനി.

ഒരുകാലത്ത് ആകാശത്തെ കൊട്ടാരങ്ങൾ ആയിരുന്നു സിംഗപ്പൂർ എയർലൈൻസ് വിമാനങ്ങൾ. ആഡംബര പൂർണ്ണമായസൗകര്യങ്ങളും, സമൃദ്ധമായ വിവിധ ഭക്ഷ്യവിഭവങ്ങളും എല്ലാം നിറഞ്ഞ ആകാശ യാത്രകൾ സിംഗപ്പൂർ എയർലൈൻസ് യാത്രക്കാർക്കായി സമ്മാനിച്ചിരുന്നു. കോവിഡ് എല്ലാം തകിടം മറിച്ചിരിക്കുന്നു. ലോകത്തെ എല്ലാ വിമാന കമ്പനികളെ പോലെ സിംഗപ്പൂർ എയർലൈൻസിന്റെ മിക്ക വിമാനങ്ങളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. വരുമാനം കുത്തനെ കുറഞ്ഞു. ഇതിനിടയിൽ ഒരു പുതിയ പരീക്ഷണം നടത്തുകയാണ് സിംഗപ്പൂർ എയർലൈൻസ്.

ചാങ്കി വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ 2 ബോയിങ് വിമാനങ്ങൾ റസ്റ്റോറന്റ് ആക്കി മാറ്റിയിരിക്കുകയാണ് കമ്പനി. A380വിമാനത്തിൽ ഇന്നലെ മാത്രം ഉച്ചഭക്ഷണത്തിന് എത്തിയത് നാനൂറോളം പേരാണ്.

സാധാരണ വിമാനങ്ങളിൽ കയറുന്നതുപോലെ തന്നെ എല്ലാ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ ഭക്ഷണം കഴിക്കാൻ എത്തിയവരെ വിമാനങ്ങളിൽ പ്രവേശിപ്പിച്ചത്. സീറ്റിൽ ചാരിയിരുന്ന് ടെലിവിഷൻ കണ്ടു വിഭവസമൃദ്ധമായ 6 കോഴ്സ് ഭക്ഷണം കഴിക്കാൻ ബിസിനസ് ക്ലാസിൽ 17,000 രൂപയാണ് നിരക്ക്.8 കോഴ്‌സ് ഭക്ഷണത്തിന് 35,000 രൂപയും. എന്തായാലും ആദ്യത്തെ ദിവസത്തെ കച്ചവടം പൊടി പൊടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സിംഗപ്പൂർ എയർലൈൻസ

English Summary: Singapore Airlines Has Converted a Parked A380 Plane Into a Restaurant

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA