മൂന്നാറിലെ സ്ലീപ്പർ ബസുകളിൽ താമസിക്കാം; ഒരു രാത്രിക്ക് 100 രൂപ

ksrtc-sleeper-bus
കെ.എസ്.ആർ.ടി,സിയുടെ മൂന്നാർ സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പർ ബസ്
SHARE

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കെഎസ്ആർടിസി ബസിൽ താമസിക്കാം. പുതിയ എസി ബസിലാണ്, ഒരേസമയം 16 പേർക്കു താമസ സൗകര്യമൊരുങ്ങുന്നത്.

മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ പരിസരത്തു സ്ഥാപിച്ച സ്ലീപ്പർ ബസുകളിൽ വാടകയ്ക്കു താമസിക്കുന്നതിനുള്ള നിരക്കും മാർഗനിർദേശങ്ങളും പുറത്തിറക്കി. സ്ലീപ്പർ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് 6 മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 വരെ വാടകയ്ക്കു നൽകും. വാടകയ്ക്കു തുല്യമായ തുക കരുതൽ ധനമായി നൽകണം.

ബസ് ഉപയോഗിക്കുന്നവർക്കു മൂന്നാർ ഡിപ്പോയിലെ ശുചിമുറി ഉപയോഗിക്കാം. ഇതിനായി ടോയ്‌ലറ്റുകൾ നവീകരിച്ചു. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ചു ബസ് വൃത്തിയാക്കി അണുനശീകരണം നടത്തി അടുത്ത ഗ്രൂപ്പിനു കൈമാറും. മേൽനോട്ടത്തിനായി രണ്ടു ജീവനക്കാരെ നിയമിക്കും.

mnr@kerala.gov.in മെയിൽ ഐഡി വഴിയും 9447813851, 04865 230201 ഫോൺ നമ്പർ വഴിയും ബുക്ക് ചെയ്യാം.  ഇതു കൂടാതെ ബുക്കിങ് ഏജന്റുമാരെ 10% കമ്മിഷൻ വ്യവസ്ഥയിൽ അനുവദിക്കും. സ്ലീപ്പർ ഉപയോഗിക്കുന്ന അതിഥികൾക്കു ഭക്ഷണം നൽകുന്നതിന് അടുത്തുള്ള ഹോട്ടലുമായി ധാരണയുണ്ടാക്കാനും തീരുമാനിച്ചു. 

English Summary: Stay in Munnar Sleeper Bus

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA