ADVERTISEMENT

തിരുവനന്തപുരം∙ സേവ് ദി ഡേറ്റ് ഫോട്ടോ ഫ്രെയിമിൽ ഇനി കെഎസ്ആർടിസിയും. വരുമാന വർധനയ്ക്കു കെഎസ്ആർടിസി  ഡബിൾ ഡെക്കർ ഫോട്ടോ ഷൂട്ട് പരിപാടിയും തുടങ്ങി. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് ഡബിൾ ഡെക്കർ ബസിലെ ആദ്യ ഫോട്ടോ ഷൂട്ട് നടത്തിയത്. എട്ടു മണിക്കൂറിനു 4000 രൂപ വാടക നൽകിയാൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററിന്  അധിക വാടക കൂടി നൽകണം. 

വരുന്ന ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക്. ഏജന്റുമാർക്കും, ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മിഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഈ ബസിൽ പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾക്കും  ബർത്ത് ഡേ ഉൾപ്പെടെ പാർട്ടികൾക്കും വാടകയ്ക്ക് നൽകും.

ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബത്തോടൊപ്പം യാത്രയ്ക്കുള്ള അവസരവുമാണ് ഒരുക്കുന്നത്. ലണ്ടനിലെ ആഫ്റ്റർനൂൺ ടീ ബസ് ടൂറിന്റെ  മാതൃകയിൽ ആണ് കെഎസ്ആർടിസി പദ്ധതി നടപ്പാക്കുന്നത്.  കൊച്ചിയിലും  കോഴിക്കോടും പദ്ധതി ഉടനെ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com