സമുദ്രനിരപ്പിൽ നിന്ന് 1100 അടി ഉയരം; മരുതിമല ഇക്കാേടൂറിസം

kollam-maruthymala
SHARE

ഓയൂർ ∙ പ്രതിസന്ധികൾ  മറികടന്നു മരുതിമല ഇക്കാേടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. 5 ന് 4ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. സമുദ്രനിരപ്പിൽ നിന്ന് 1100 അടി ഉയരത്തിൽ കസ്തൂരി പാറ, ഭഗവാൻ പാറ, കാറ്റാടി പാറ എന്നിവ ഉൾപ്പെടുന്ന മനോഹരമായ ഭൂപ്രദേശമാണു വെളിയം പഞ്ചായത്തിലെ മരുതിമല ഇക്കോ ടൂറിസം മേഖല. 2007 ൽ അന്നത്തെ വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വമാണു  പദ്ധതിക്കു തുടക്കം കുറിച്ചത്. 

ആദ്യം  സർക്കാർ 37 ലക്ഷം  പ്രദേശത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് ചെലവഴിച്ചു. എന്നാൽ സാമൂഹികവിരുദ്ധ ശല്യം മൂലം കെട്ടിടങ്ങളും മറ്റും നശിപ്പിക്കപ്പെട്ടു. തുടർന്നു നാട്ടുകാരും മരുതിമല സംരക്ഷണ സമിതിയും പഞ്ചായത്തും പി.അയിഷാ പോറ്റി എംഎൽഎയും പദ്ധതി പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ടൂറിസം വകുപ്പിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചതോടെ  കെട്ടിടങ്ങൾ പുനരുദ്ധരിച്ചു. മലമുകളിൽ ജലം എത്തിക്കുകയും വൈദ്യുതി, വേലി നിർമാണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

English Summary:Echotourism Maruthimala

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA