8 മാസങ്ങൾ, മൃഗശാല തുറന്നു ;സന്ദർശകരേറെ, പ്രവേശനം ഇങ്ങനെ

trivandrum-tiger
SHARE

എട്ടു മാസത്തിനു ശേഷം തിരുവനന്തപുരം മൃഗശാല വീണ്ടും തുറന്നപ്പോൾ സന്ദർശകർ ഏറെ. ഇന്നലെ ഏഴുന്നൂറിലേറെപ്പേരാണു സന്ദർശിച്ചത്. 25,640 രൂപയുടെ കലക്‌ഷനുണ്ടായി. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 9 മുതൽ വൈകിട്ട് 5.30വരെയാണു പ്രവേശനം.  മ്യൂസിയത്തിലും സന്ദർശകർ ഏറെയുണ്ടായിരുന്നു.

മ്യൂസിയം വളപ്പ് തുറന്നതോടെ പ്രഭാത-സാഹായ്ന നടത്തക്കാർക്കും തങ്ങളുടെ ഇഷ്ട കേന്ദ്രം തുറന്നു കിട്ടിയതിന്റെ ആവേശമായി. നൂറുകണക്കിനു പേർ പതിവുപോലെ നടക്കാനെത്തി. പുലർച്ചെ തുറക്കുന്ന മ്യൂസിയം വളപ്പിൽ രാത്രി 10 വരെ കാൽനടക്കാർക്കു പ്രവേശനമുണ്ട്. ഫയർ ഫോഴ്സിന്റെ സഹായത്തോടെ മൃഗശാല-മ്യൂസിയം പരിസരമാകെ അണുവിമുക്തമാക്കിയ ശേഷമാണ് സന്ദർശകരെ അനുവദിച്ചത്. എല്ലാ ദിവസവും നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കണമെന്നാണു സർക്കാർ നിർദേശം. 

ടിക്കറ്റ് കൗണ്ടറുകൾക്കു സമീപം തന്നെ സോപ്പ് ഉപയോഗിച്ച് കൈ കഴുന്നതിനു സൗകര്യമുണ്ട്. ശരീര ഊഷ്മാവ് പരിശോധിച്ച് സന്ദർശക ഡയറിയിൽ പേരും സ്ഥലവും ഫോൺ നമ്പറും ഉൾപ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്. മാസ്ക് നിർബന്ധമാണ്. സാമൂഹിക അകലവും പാലിക്കണം. തിരക്കേറിയാൽ സാമൂഹിക അകലം ഉറപ്പാക്കിയാവും പ്രവേശനം. 

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA