മഞ്ഞുമൂടിയ കാൽവരിമൗണ്ടിലേക്ക് സഞ്ചാരികളുടെ തിരക്കേറുന്നു

kalveri-mount-trip
SHARE

സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ് കാൽവരിമൗണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 2700 അടി ഉയരത്തിലാണ് ഇൗ സുന്ദരഭൂമി നിലകൊള്ളുന്നത്. ഇൗ വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്കായി തുറന്നതോടെ സന്ദർശകരുടെ വരവും വർദ്ധിച്ചു. കെറോണയുടെ പിടിയിൽ നിന്നും പതിയെ തിരിച്ചുവരവിന്റെ പാതയിലാണ് ടൂറിസം മേഖല. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശകരെ കാത്തിരിക്കുകയാണ്.

ഇടുക്കി ആർച്ച് ഡാം ലോകപ്രശസ്തമായതോടെയാണ് കാൽവരി മൗണ്ടും പ്രശസ്തിയുടെ മല കയറിയത്. ഇടുക്കിയുടെ കൊതിപ്പിക്കുന്ന കാലാവസ്ഥയും പ്രകൃതിഭംഗിയുമാണ് കാല്‍വരിമൗണ്ടിന്റെ മുഖ്യ ആകര്‍ഷണം. നിറഞ്ഞുനില്‍ക്കുന്ന ഇടുക്കി ജലസംഭരണി 600 അടി ഉയരത്തില്‍ നിന്നും കാല്‍ചുവട്ടില്‍ എന്നപോലെ കാണാന്‍ കഴിയും.

kalveri-mount-trip1

കാല്‍വരിമൗണ്ട് തുറന്നതോടെ സഞ്ചാരികളുടെ വരവും വർദ്ധിച്ചു. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് യാത്രക്കാരെ ഇവിടേക്ക് കടത്തിവിടുന്നത്. ശരീരോഷ്മാവ് പരിശോധിച്ചും വാഹനങ്ങൾ അണിവിമുക്തമാക്കിയുമാണ് കടത്തിവിടുന്നത്.


ദിവസേന നൂറുകണക്കിന് സന്ദർശകരാണ് കാൽവരിമൗണ്ടിലേക്ക് എത്തിച്ചേരുന്നത്. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കൂടാനാണ് സാധ്യത.

English Summary: Tourists Flow in Kalvari Mount Idukki

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA