ഇൗ വെള്ളച്ചാട്ടം കാണാനായി സഞ്ചാരികളുടെ തിരക്ക്

palakkad-waterfalls
SHARE

മംഗലംഡാം∙ ലോക്ഡൗൺ ഇളവ് വന്നതോടെ കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ ദിവസേനയെത്തുന്നതു നൂറുകണക്കിനാളുകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളൊന്നും ഇവിടെ ഇല്ലെന്നു പരാതിയുണ്ട്.

ബൈക്കിലും മറ്റു വാഹനങ്ങളിലുമായി ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി ഒട്ടേറെപ്പേർ ദിവസേന ഇവിടെ വന്നു പോകുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തത് അപകട‌മുണ്ടാക്കുന്നു. പൊലീസോ വനംവകുപ്പോ സ്ഥിരമായി ഇവിടെയില്ല. 

കടപ്പാറ ആദിവാസി കോളനി സ്ഥിതിചെയ്യുന്ന വനഭാഗത്തു കൂടിയാണു സഞ്ചാരികൾ വെള്ളച്ചാട്ടം കാണാൻ പോകുന്നത്. തിപ്പിലിക്കയത്ത് ജലമൊഴുക്കു ശക്തിപ്പെട്ടതോടെ അപക‌ടമുന്നറിയിപ്പു ബോർഡും സ്ഥാപിച്ചിട്ടില്ല.

English Summary: Aalinkal waterfalls Mangalam Dam

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA