ADVERTISEMENT

ഇടുക്കിയിലെ കൊളുക്കുമലയിൽ അതിജീവനത്തിന്റെ പുതിയ പുലരികൾ ആസ്വദിക്കാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. എട്ടു  മാസങ്ങൾക്കു ശേഷം ഇന്നലെ മുതൽ കൊളുക്കുമലയിലേക്കു സഞ്ചാരികൾക്കു പ്രവേശനം അനുവദിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്നു കഴിഞ്ഞ മാർച്ച് 30നാണു ജില്ലാ ഭരണകൂടം കൊളുക്കുമല ട്രെക്കിങ് നിരോധിച്ചത്. അതിനു ശേഷം ഇവിടേക്കു സഞ്ചാരികൾ എത്തിയിരുന്നില്ല.

 

കഴിഞ്ഞ ഒന്നിനു ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരെ പ്രവേശിപ്പിച്ചു തുടങ്ങിയെങ്കിലും കൊളുക്കുമല ട്രെക്കിങ് പിന്നെയും വൈകി. ഇവിടെ ട്രെക്കിങ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചിന്നക്കനാലിലെ ജീപ്പ് ഡ്രൈവർമാർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചു. തുടർന്നാണു ദേവികുളം സബ്കലക്ടർ ഇടപെട്ട് കൊളുക്കുമല ട്രെക്കിങ് പുനരാരംഭിച്ചത്.

English Summary: Kolukkumalai Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com