അയോധ്യയിലേക്കു വിമാനയാത്രാ പാക്കേജുമായി ഐആർസിടിസി

Ayodhya-temple-model
SHARE

അയോധ്യയിലേക്കു വിമാനയാത്രാ പാക്കേജുമായി ഐആർസിടിസി. 2021 മാർച്ച് 5ന് കൊച്ചിയിൽ നിന്നു പുറപ്പെട്ടു 9നു മടങ്ങിയെത്തും. കാശി അല്ലെങ്കിൽ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി, പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രം, പാർവതി ദേവിയെ അന്നപൂർണ്ണയായി ആരാധിക്കുന്ന കാശി അന്നപൂർണ്ണ ദേവി ക്ഷേത്രം, ഗംഗാ ആരതി ദർശനം, ഗംഗ–ഗോമതി നദികളുടെ സംഗമസ്ഥാനമായ സാരാനാഥ്, പ്രയാഗരാജ്, ത്രിവേണിസംഗമം, പുരാണങ്ങളിൽ പരാമർശമുള്ള പുണ്യവൃക്ഷം സ്ഥിതി ചെയ്യുന്ന പാതാൾപുരി ക്ഷേത്രം, രാമജന്മഭൂമിയുമായ അയോധ്യയും അനുബന്ധിച്ചുള്ള ക്ഷേത്രങ്ങൾ എന്നിവ സന്ദർശിക്കും.

ടിക്കറ്റ് നിരക്ക് 25,960 രൂപ മുതൽ. കൊച്ചി–വാരണാസി–കൊച്ചി ഇക്കണോമി ക്ലാസ് വിമാനയാത്ര, എസി ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം താമസസൗകര്യം, യാത്രയ്ക്ക് എസി വാഹനം, ടൂർ മാനേജരുടെ സേവനം, യാത്രാ ഇൻഷുറൻസ് എന്നിവ ടിക്കറ്റിലുണ്ട്.

ഫോണ്‍: 8287932095, www.irctctourism.com

English Summary: Ayodhya IRCTC Tour Packages

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA