ADVERTISEMENT

തമിഴ്നാട്ടിലെ ജലാപതങ്ങളിൽ കുളിക്കാനെത്തുന്നവരുടെ തിരക്കേറുന്നു. കുറ്റാലം, ഐന്തരുവി, പഴയ കുറ്റാലം എന്നിവിടങ്ങളിലാണ് സഞ്ചാരികളെത്തുന്നത്. കഴിഞ്ഞ 10മാസമായി അടഞ്ഞുകിടന്ന തെങ്കാശിയിലെ ജലപാതങ്ങൾ15 മുതലാണ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. ജലപാതങ്ങൾ തുറന്നതറിഞ്ഞതോടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എത്തുന്നുണ്ട്.

കുറ്റാലത്തെ ഔഷധക്കുളിക്ക് എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും തെങ്കാശി ജില്ലാഭരണകൂടം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പാലരുവി മാസങ്ങൾക്ക് മുൻപ് തുറന്നു നൽകിയെങ്കിലും കുളിക്കാൻ അനുമതിയില്ല. രാവിലെ 9 മുതൽ 4 വരെ സഞ്ചാരികൾക്ക് പാലരുവി സന്ദർശിച്ച് മടങ്ങാം. എന്നാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തെങ്കാശിയിലെ ജലപാതങ്ങൾ കുളിക്കാനുള്ള അനുമതിയുണ്ട്. നേരത്തെ ഇവിടെ 24 മണിക്കൂറും കുളിക്കാൻ അനുമതിയുണ്ടായിരുന്നു.

 

English Summary: Kollam Thenmala Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com