ബീച്ചിൽ ആൾക്കൂട്ടം, സഞ്ചാരികളെത്തുന്നത് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി

alappuzha-beach-opened.jpg.image.845.440
SHARE

ആലപ്പുഴ ∙ജനങ്ങളുടെ ആവശ്യപ്രകാരം ബീച്ച് തുറന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സഞ്ചാരികളെത്തുന്നു. അധികം പ്രതീക്ഷിക്കാതെ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അധികമായി എത്തിയതും സുരക്ഷാ ജീവനക്കാരെ വലച്ചു.തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ഏറെപ്പേരെത്തി. രാവിലെ 6 മുതൽ ബീച്ചിൽ ആളുകൾ എത്തി. വഞ്ചിവീടുകളിൽ നിന്നുള്ള വിവരം അനുസരിച്ചാണ് ഏറെപ്പേരും എത്തിയതെന്നു ലൈഫ്ഗാർഡുമാർ പറയുന്നു.

പൊലീസും സുരക്ഷാ ജീവനക്കാരും ഏറെ പണിപ്പെട്ടാണ് പലരെയും മാസ്ക് ധരിപ്പിച്ചത്. 4 പേരിൽ അധികം കൂട്ടം കൂടരുതെന്നും 10–65 പ്രായപരിധിയിലുള്ളവർ മാത്രമേ ബീച്ചിൽ എത്താവൂ എന്നും നിർദേശം ഉള്ളപ്പോഴാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്.ബീച്ച് തുറന്നതോടെ കച്ചവടക്കാർക്കാണ് ആശ്വാസമേറെ. ബീച്ചിലെ മിക്ക കടകളും തുറന്നു. 

English Summary: Tourists Flow in Alappuzha Beach

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA