വരൂ, സൂര്യാസ്തമയത്തിന്റെ മനോഹര ദൃശ്യം കാണാം;ദിവസേന എത്തുന്നത് ഒട്ടേറെ സഞ്ചാരികള്‍

idukki-rajakkad-kanakakunnu-trip
SHARE

കള്ളിമാലി വ്യൂ പോയിൻറ്, പൊൻ‌മുടി ഡാം, കനകക്കുന്ന് വ്യൂ പോയിൻറ്, കുത്തുംകൽ വെള്ളച്ചാട്ടം എന്നീ സുന്ദരകാഴ്ചകൾ നിറഞ്ഞ വിനോദ സഞ്ചാര കേന്ദ്രമാണ് രാജക്കാട്. പുതുവർഷാരംഭത്തിൽ സൂര്യോദയത്തിന്റെ പൊൻകാഴ്ചകൾ സഞ്ചാരികൾക്ക് പകർന്നു നൽകാൻ കാത്തിരിക്കുന്ന മലനിരകൾ ഏറെയുണ്ട് ഇടുക്കിയിൽ. എന്നാൽ സൂര്യാസ്തമയത്തിന്റെ മനോഹര ദൃശ്യം കാണാൻ കഴിയുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് രാജാക്കാട് കനകക്കുന്ന്. മഞ്ഞണിഞ്ഞ മേഘങ്ങളെ തൊട്ടു തഴുകി നീലാകാശത്ത് വിടരുന്ന അസ്തമയത്തിന്റെ വർണ ചിത്രം ആസ്വദിക്കാൻ ദിവസേന ഒട്ടേറെ സഞ്ചാരികളാണ് കനകക്കുന്നിൽ എത്തുന്നത്. 

അസ്തമയ സമയത്ത് ഒരു മല നിറയെ സ്വർണ വർണമണിഞ്ഞത് കണ്ട് പഴമക്കാർ ചാർത്തി കൊടുത്ത പേരാണ് കനകക്കുന്ന്. സഞ്ചാരികൾ ഏറെ എത്തുന്നുണ്ടെങ്കിലും അവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെ ഇല്ല. അധികൃതർ മനസ്സു വച്ചാൽ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി കനകക്കുന്നു മാറുമെന്നാണു പ്രതീക്ഷ.

English Summary: Best Place to Watch the Sunset in Idukki

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA