ADVERTISEMENT

ആലുവ∙ റൂറൽ ജില്ലയിൽ പുതുവത്സര ആഘോഷത്തിനു കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന് എസ്പി കെ. കാർത്തിക്. സുരക്ഷാ ക്രമീകരണങ്ങൾക്കു വനിതകൾ ഉൾപ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഫ്തി പൊലീസും ഉണ്ടാകും. പ്രധാന ബീച്ചുകളിലും പാർക്കുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. വ്യാഴാഴ്ച ഉച്ച മുതൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രത്യേക പട്രോളിങ്. പ്രധാന റോഡുകളിൽ ഇന്റർസെപ്റ്റർ വെഹിക്കിൾ ഉപയോഗിച്ചു വാഹന പരിശോധന നടത്തും.

നിർദേശങ്ങൾ:

∙ പൊതുസ്ഥലങ്ങളിൽ അനുമതി ഇല്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കരുത്.

∙ പൊതുപരിപാടികൾ സംഘടിപ്പിക്കാനും പടക്കം പൊട്ടിക്കാനും അനുവാദമില്ല.

∙ മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും.

∙ മദ്യശാലകൾ സമയപരിധി ലംഘിച്ചാൽ അബ്കാരി വകുപ്പു പ്രകാരം കേസ്.

∙ ബീച്ചുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല.

∙ ഡിജെ പാർട്ടികൾ സംഘടിപ്പിക്കരുത്.

∙ രാത്രി നിശ്ചിത സമയത്തിനു ശേഷം ബീച്ചുകളിൽ പ്രവേശനമില്ല.

∙ ചെറിയ കുട്ടികളെയും പ്രായമായവരെയും കൊണ്ട് ആഘോഷത്തിന് എത്തിയാൽ തിരിച്ചയയ്ക്കും.

∙ കാർ റേസ്, മോട്ടർ ബൈക്ക് റേസ്, ആൾട്ടറേഷൻ ബൈക്ക് റൈഡ് എന്നിവ പാടില്ല. ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.

English Summary: Covid Protocol in new year Celebration Restrictions on the Beaches dj Parties are not allowed action is taken if Violated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com