യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ജനുവരി 7 വരെ നിരോധനം

airport.jpg.image.845.440
SHARE

യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ 2021 ജനുവരി 7 വരെ  താൽകാലികമായി നിർത്തിവെച്ചു. ജനിതകമാറ്റം സംഭവിച്ച്, എഴുപതു ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ള കൊറോണ വൈറസ് യുകെയിൽ പടരുന്നു പിടിക്കുന്ന ആശങ്കയെ തുടർന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. നേരത്തെ ഡിസംബർ 23 മുതൽ ഡിസംബർ 31 വരെയുള്ള സര്‍വ്വീസുകള്‍ക്കായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. 

കർശനമായ നിയന്ത്രണത്തോടെ മാത്രമേ ഇനി സർവ്വീസ് പുനരാരംഭിക്കും, ഇതിനുള്ള വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

ബ്രിട്ടനിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പുതിയ നടപടി. തിരിച്ചെത്തിയവരിൽ 20 പേരിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം വകഭേദം കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. കൂടാതെ, യുകെയിൽ നിന്ന് നേരിട്ടുള്ള അല്ലെങ്കിൽ ട്രാൻസിറ്റ് വിമാനങ്ങൾ വഴി എത്തുന്നവർക്ക് കോവിഡ് -19 നുള്ള ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി.

English Summary: India Extends UK Flight Ban Till January 7 Over Mutant Coronavirus

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA