ഊട്ടി ∙ വിനോദ സഞ്ചാര മേഖലയിൽ ഊർജം പകർന്നു നീലഗിരി മൗണ്ടൻ റെയിൽവേയുടെ പൈതൃക ട്രെയിൻ വീണ്ടും ആരംഭിച്ചു. കോവിഡ് കാരണം മാർച്ച് അവസാനത്തോടെ നിർത്തിവച്ചിരുന്ന സർവീസ് 9 മാസത്തിനു ശേഷമാണ് പുനരാരംഭിച്ചത്. മേട്ടുപ്പാളയം മുതൽ കൂനൂർ വരെ പൽച്ചക്രങ്ങളിൽ പിടിച്ചു പിടിച്ചാണ് ട്രെയിൻ യാത്ര. ഇതിനായി സ്റ്റീം എഞ്ചിനും കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിനുമാണ് ഉപയോഗിക്കുന്നത്.
നീലഗിരിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാമെന്നുള്ളതുകൊണ്ടു തന്നെ ഇതിലുള്ള യാത്ര ഒഴിവാക്കാനാവാത്തതായി വിനോദസഞ്ചാരികളും കരുതുന്നു. ഇന്നലെ മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലെത്തിയ ട്രെയിനിൽ നല്ല തിരക്കാണനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് യാത്രക്കാരെ അനുവദിച്ചത്.
English Summary: Nilgiri Mountain Railway