അഗസ്ത്യാർകൂടം ട്രെക്കിങ് സീസണ്‍ ഇത്തവണ ഇല്ല;പാക്കേജ് എടുക്കുന്നവർക്ക് സന്ദർശിക്കാം

agastyarkoodam
SHARE

പ്രകൃതിയുടെ വർണിക്കാൻ കഴിയാത്ത മനോഹാരിത അനുഭവിച്ചറിയാവുന്ന അഗസ്ത്യാർകൂടം ട്രെക്കിങ് സീസൺ ഇത്തവണ ഇല്ല. ജനുവരി 14ൽ തുടങ്ങി ഫെബ്രുവരി പകുതി വരെ നീളുന്നതാണ് അഗസ്ത്യാർകൂടം ട്രെക്കിങ് കാലം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ഈ വർഷം ഒഴിവാക്കിയത്.  അതേസമയം, പ്രത്യേക പാക്കേജ് മുഖേന ചെറിയ സംഘങ്ങൾക്ക് അഗസ്ത്യാർകൂടം സന്ദർശിക്കാനുള്ള അവസരം വനംവകുപ്പ് ഒരുക്കുന്നുണ്ട്. 

ഇതിനായി 10 പേരടങ്ങുന്ന സംഘത്തിന് 28000 രൂപയും 5 പേരടങ്ങുന്ന സംഘത്തിന് 16000 രൂപയും ഫീസ് നൽകണം. തിരുവനന്തപുരം വൈൽഡ് ലൈഫ് ഓഫിസിൽ നേരിട്ടെത്തിയാണ് രേഖകൾ ഉൾപ്പെടെ വിവരങ്ങൾ നൽകി ഫീസ് അടയ്ക്കേണ്ടത്. സന്ദർശകർ 24 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മാസ്ക്കും സാനിറ്റൈസറും നിർബന്ധം. ചൊവ്വയും വെള്ളിയും ആണ് പ്രവേശനം. ഒരു ദിവസം 45 പേർക്കാണ് അനുമതി.

10 പേരുടെ സംഘത്തിന് സഹായിയായി 4 ഗൈഡും 5 പേരുള്ള സംഘത്തിന് 3 ഗൈഡും ഒപ്പമുണ്ടാകും. ഗൈഡുകൾ തന്നെ ഭക്ഷണം പാചകം ചെയ്തു നൽകും. പ്രധാന വിശ്രമ കേന്ദ്രമായ അതിരുമലയിൽ ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പാചകത്തിന് ആവശ്യമായ സാധനങ്ങൾ സന്ദർശകർ കൊണ്ടുവരണം. ലോക്ഡൗണിനു ശേഷം കഴിഞ്ഞ നവംബർ മുതൽ ഈ പാക്കേജ് മുഖേന സഞ്ചാരികളെ കടത്തിവിടുന്നുണ്ട്.

English Summary: Agasthyakoodam Trekking

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA