രാജ്യാന്തര വിമാനങ്ങള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 40 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ടർക്കിഷ് എയർലൈൻസ്. ഒപ്പം മികച്ച ടിക്കറ്റ് ഓപ്ഷനുകളും യാത്രാ സമയം സൗജന്യമായി മാറ്റി ക്രമീകരിക്കാനുള്ള അവസരവും ഉണ്ട്. 2021 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫർ ലഭിക്കുക. ഇതിനായി യാത്രികര്‍ക്ക് ജനുവരി 13 മുതൽ 15 വരെയുള്ള ദിനങ്ങളില്‍ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഓഫറുമായി ബന്ധപ്പെട്ട നിബന്ധനകളും നിയമങ്ങളും ചുവടെ:
* 2021 ജനുവരി 13 മുതൽ 2021 ജനുവരി 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് 40 ശതമാനം കിഴിവ് ലഭിക്കുക. യാത്രാ തീയതികൾ 2021 ഏപ്രിൽ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിനുള്ളിലായിരിക്കണം.
*ഇക്കോണമി, ബിസിനസ് ക്ലാസുകളില്‍ വൺ-വേ, റൗണ്ട്-ട്രിപ്പ് യാത്രകളിൽ ഈ ഓഫര്‍ ലഭ്യമാണ്.

*ആഭ്യന്തര വിമാനയാത്രകള്‍, ചൈനയിലെ ബീജിങ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ, സിയാൻ തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രകള്‍ തുടങ്ങിയവക്ക് ഈ ഓഫര്‍ ലഭിക്കില്ല.
* കിഴിവ് കണക്കാക്കുന്നത് ടിക്കറ്റിന്‍റെ അടിസ്ഥാന നിരക്കിന്‍റെ അടിസ്ഥാനത്തിലാണ്. വിമാനത്താവള നികുതി, സേവന നിരക്കുകൾ, ഇന്ധന നിരക്കുകൾ എന്നിവ ഇതിനു കീഴില്‍ വരുന്നതല്ല.
* ഓഫര്‍ ടിക്കറ്റുകള്‍ ടർക്കിഷ് എയർലൈൻസ് കോൾ സെന്റർ, ഓൺലൈൻ ചാനലുകൾ, സെയിൽസ് ഓഫീസുകൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴി ബുക്ക് ചെയ്യാം.
* ജനുവരി 13-15 വരെ വാങ്ങിയതും 2021 ഡിസംബർ 31നുള്ളില്‍ യാത്രാ തീയതി വരുന്നതുമായ ടിക്കറ്റുകള്‍ക്ക് റൂട്ട്, ക്യാബിൻ ക്ലാസ് എന്നിവ മാറാതെ സൗജന്യമായി മാറ്റങ്ങള്‍ വരുത്താം. 2021 ഫെബ്രുവരി 15 ന് മുമ്പ് നടത്തുന്ന ഒറ്റത്തവണ മാറ്റങ്ങൾക്ക് നിരക്ക് വ്യത്യാസവും പിഴയും ഉണ്ടാകില്ല.
* ടിക്കറ്റ് റദ്ദാക്കല്‍, റീഫണ്ട് എന്നിവയ്ക്ക് ക്ലാസ് നിയമങ്ങളും വ്യവസ്ഥകളും ബാധകമാണ്.
* തുർക്കിയിലെ പ്രാദേശിക സമയം അനുസരിച്ചാണ് ടിക്കറ്റിംഗ്, യാത്രാ കാലയളവുകൾ കണക്കാക്കുന്നത്.
* പ്രതിദിന വിനിമയ നിരക്കിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായി ടിക്കറ്റ് വിലയിൽ മാറ്റം വരാം.
* ടർക്കിഷ് എയർലൈൻസ് നടത്തുന്ന ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകളിൽ മാത്രമേ ഓഫര്‍ ലഭിക്കൂ. ടർക്കിഷ് എയർലൈൻസ് കോഡ്ഷെയർ ഫ്ലൈറ്റുകൾ, സ്റ്റാർ അലയൻസ് പാര്‍ട്ണര്‍ എയർലൈൻ ഫ്ലൈറ്റുകൾ, അനഡോലുജെറ്റ് ഫ്ലൈറ്റുകൾ എന്നിവയിൽ ഓഫര്‍ ലഭിക്കുന്നതല്ല.
* ഏതെങ്കിലും നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കക്ഷികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ടർക്കിഷ് എയർലൈൻസിൽ നിക്ഷിപ്തമാണ്.
* ഈ ഓഫറുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും നിർവചനങ്ങളും മറ്റ് വിവരങ്ങളും മാറ്റുന്നതിനും എപ്പോൾ വേണമെങ്കിലും ഓഫർ റദ്ദാക്കുന്നതിനും ടർക്കിഷ് എയർലൈൻസിന് അവകാശമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.turkishairlines.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
English Summary: Turkish Airlines launches 40 percent discount campaign