മികവുറ്റ സുരക്ഷാ ക്രമീകരണങ്ങളുമായി വണ്ടർലാ പാർക്കുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചു

Wonderla-Amusement-Park
SHARE

ഇന്ത്യയിലെ മുൻനിര പ്രമുഖ അമ്യൂസ്മെന്റ് പാർ‌ക്ക് ശ്യംഖലയായ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചു. വണ്ടർലാ കൊച്ചി പാർക്ക് ഡിസംബർ 24 മുതൽ സന്ദർശകർക്കായി തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഫെബ്രുവരിയിൽ  ബുധൻ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ പാർക്ക് പ്രവർത്തന സജ്ജമാണ്.

Wonderla-Amusement-Park2

പാർക്ക്‌  പ്രവേശന   നിരക്ക് 999 രൂപയാണ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ  ഓൺലൈനായി ടിക്കറ്റ്
ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഡിസ്കൗണ്ട് റേറ്റായ 899 ൽ ടിക്കറ്റുകൾ ലഭിക്കും. കേരളാ സർക്കാരും ആരോഗ്യ മന്ത്രാലയവും അനുശാസിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായിരിക്കും പാർക്കിന്റെ പ്രവർത്തനം

സന്ദർശകർക്ക് വണ്ടർലായുടെ വെബ്സൈറ്റായ www.wonderla.com സന്ദർശിച്ച് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈൻ ബുക്കിങ് പോർട്ടൽ  പ്രവർത്തന സജ്ജമാണ്.വണ്ടർലായുടെ ബാംഗ്ലൂർ, ഹൈദരാബാദ് പാർക്കുകളൂം ബാംഗ്ലൂർ റിസോർട്ടും പ്രവത്തനസജ്ജമാണ്.

Wonderla-Amusement-Park1

കൂടുതൽ വിവരങ്ങൾക്ക് www.wonderla.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ വണ്ടർലാ  കൊച്ചിയിലെ 0484 26840484 / 2684001 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.

English Summary: Wonderla Amusement Park, Kochi

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS