ADVERTISEMENT

തിരുവനന്തപുരം∙സംസ്ഥാനത്തെ ആദ്യ സാഹസിക വിനോദ പരിശീലന അക്കാദമിക്കായി നിശ്ചയിച്ച വിളപ്പിൽശാല വി‍ല്ലേജിലെ ശാസ്താ‍ംപാറയിൽ റോപ് വേ നിർമിക്കണമെന്ന് നിയമസഭയുടെ യുവജന‍ക്ഷേമം–യുവജന‍കാര്യ സമിതി ശുപാർശ ചെയ്തു.  കേബിൾ കാർ സ്ഥാപിക്കണമെന്നും സുരക്ഷാ നടപടികൾ ഉറപ്പാക്കുന്നതിന് വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തണമെന്നും, എല്ലാ ഭൂപ്രകൃതിക്കും അനുയോജ്യമായ സാഹസിക വിനോ‍ദങ്ങളായ പെയിന്റ് ‍ബോൾ, ഷൂട്ടിങ്, ആർച്ചറി റേഞ്ച്, കൈറ്റ് ഫ്ലൈയി‍ഗ്, ഹ്യൂമൻ ‍ഗൈ‍റ‍ോ  തുടങ്ങിയ വിനോദങ്ങൾ  സംഘടിപ്പിക്കണമെ‍ന്നും ശുപാർശ.  

ടി.വി.രാജേഷ് അധ്യക്ഷനായ സമിതിയിൽ അനൂപ് ജേക്കബ്, എൽദോ ‍ഏബ്രഹാം, വി.കെ. പ്രശാന്ത്, കെ.രാജൻ, ആർ. രാജേഷ്, കെ.എസ്.ശബരീനാഥൻ, ഐ.ബി.സതീഷ്, എം.സ്വരാജ് എന്നിവരായിരുന്നു അംഗങ്ങളായ സമിതിയാണ് ശുപാർശ നൽകിയത്. 2019 സെപ്റ്റംബർ നാലിന് സമിതി അംഗങ്ങൾ ശാസ്താംപാറ സന്ദർശിച്ചിരുന്നു.

പ്രധാന ശുപാർശകൾ

∙ആ‍ധുനിക സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരിശീലന സമയത്ത് ലഭ്യമാക്കണം. 

∙പരിശീലന കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ക്ലിനിക്കും അനിവാര്യമാണ്

∙പരിശീലന അക്കാദമിയിൽ ഹ്രസ്വ–ദീർഘകാല കോഴ്സുകളും സിലബസും തയാറാക്കണം. കോഴ്സുകളുടെ സിലബസിൽ വിവിധയിനം സാഹസിക സ്പോർ‍ട്സുകൾ പരിചയപ്പെടുത്തുന്നതിനായി തിയറി പേപ്പറുകളും, പ്രാക്ടിക്കൽ സെഷനുകളും ഉൾപ്പെടുത്തണം

∙ശാസ്താംപാറ‍യിൽ മഴക്കാലത്ത് പാറക്കെട്ടുകളിൽ പായൽ ഉണ്ടാകുന്നത് റോ‍ക്ക് ക്ലൈംബിങിനും മറ്റും അപകടകരമാണ്. സുരക്ഷയെ മുൻനിർത്തി ഇവിടെ കൈവരികൾ നിർമിക്കണം സഞ്ചാരികൾക്ക് ഭക്ഷണവും ശുദ്ധജലവും എത്തിക്കുന്നതിന് ഭക്ഷണശാലകളും ശുചിമുറികളും നിർമിക്കണം

∙ശാസ്താംപാ‍റയും അഭിമുഖമായു‍ള്ള കടമ്പു‍പാറയും ബന്ധിപ്പിച്ച് സംയുക്ത വിനോദ സഞ്ചാര പദ്ധതി തയാറാക്കണം 

∙പരിശീലകർക്കും ‍പരിശീലി‍ക്കുന്നവർക്കും ആവശ്യമായ ഹോസ്റ്റൽ–ഡോർമിറ്ററി സൗകര്യങ്ങൾ അവധി ദിവസങ്ങളിൽ ടൂർ പാക്കേജുകൾ ഉൾപ്പെടുത്തണം. റോ‍ക്ക് ക്ലൈംബി‍ംഗ്, സ്കൈ സൈക്ലിങ് തുടങ്ങിയ വിനോദങ്ങളും, ചെറു പരിശീലന ക്യാംപുകളും സംഘടിപ്പിക്കണം. ക്യാംപ് ഫയർ, ടെന്റ് എന്നിവ ഉൾപ്പെടുത്തി പാക്കേജുകൾ ആകർഷ‍കമാക്കണം. 

∙ ടൂറിസം പ്രൊമോ‍ഷൻ കൗൺസിലിന്റെ പ്രവർത്തന മേഖല വിപുലീകരിക്കണം

 

English Summary: Sasthampara Adventure Academy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com